IndiaLatest

കർഷകരുമായുള്ള ഒൻപതാം വട്ട ചർച്ചകൾ പുരോഗമിക്കുന്നു

“Manju”

ന്യൂഡൽഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് സമരം നടത്തുന്ന കർഷകരുമായുള്ള ചർച്ച ഡൽഹിയിൽ പുരോഗമിക്കുന്നു. ഒൻപതാം വട്ട ചർച്ചകളാണ് തലസ്ഥാനത്ത് നടക്കുന്നത്. സുപ്രിംകോടതി വിധി വന്ന ശേഷമുള്ള ആദ്യ ചർച്ചകളാണ് ഇന്ന് പുരോഗമി ക്കുന്നത്. കേന്ദ്രസർക്കാറിനോടും കർഷകരോടും സുപ്രിംകോടതി മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾക്ക് മുൻഗണനകൊടുത്താണ് ചർച്ച നടക്കുന്നതെന്ന് കൃഷി മന്ത്രാലയം അറിയിച്ചു.

കർഷക സംഘടനകളുടെ ഭാഗത്തുനിന്നും നിയമത്തിലെ ഗുണപരമായ ഭാഗങ്ങളെപ്പറ്റിയുള്ള നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമർ പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം നിയമം പൂർണ്ണമായും നീക്കണമെന്ന നയത്തിൽ നിന്നുകൊണ്ടാണ് കർഷക നേതാക്കൾ രംഗത്തുള്ളത്. സുപ്രിംകോടതി തീരുമാനിച്ച നാലംഗ വിദഗ്ധ സമിതിയെ അംഗീകരിക്കില്ലെന്ന കർഷക സംഘടനാ നേതാക്കളുടെ പ്രസ്താവനയിൽ ദുരൂഹതയുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. നവംബർ 26നാണ് ഡൽഹി കേന്ദ്രീകരിച്ച് സമരം ആരംഭിച്ചത്.

Related Articles

Back to top button