IndiaLatest

ഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ പുതിയ ഡിസൈന്‍ ഫോട്ടോകള്‍ പങ്കുവെച്ച്‌ കേന്ദ്രമന്ത്രി

“Manju”

ശ്രീജ.എസ്

ഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ പുതിയ ഡിസൈന്‍ ഫോട്ടോകള്‍ പങ്കുവെച്ച്‌ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. വ്യത്യസ്ത സൗകര്യങ്ങളോടൊപ്പം എല്ലാ ആവശ്യങ്ങളും ഒരേ സ്ഥലത്ത് യാത്രക്കാര്‍ക്ക് നല്‍കുമെന്നും ഫോട്ടോ പങ്കുവെച്ച്‌കൊണ്ട് റെയില്‍വെ മന്ത്രി അറിയിച്ചു.

സ്റ്റേഷന്റെയും അനുബന്ധ പ്രദേശങ്ങളുടെയും പുനര്‍വികസന പദ്ധതിക്ക് ഏകദേശം 5,000 കോടി രൂപയോളം ചിലവാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രദേശവുമായി ബന്ധപ്പെട്ട വാണിജ്യ വികസനത്തിന് 1,200 കോടി രൂപ പ്രത്യേകമായി ചിലവാകും. സ്വകാര്യ പൊതു പങ്കാളിത്തത്തിലൂടെ ഈ പണം സ്വരൂപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

താല്‍‌പ്പര്യം പ്രകടിപ്പിക്കുന്ന സ്വകാര്യ പങ്കാളികളെ ബിഡ് വഴി ജൂണ്‍ 21 നകം തീരുമാനിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ദുബായ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരും ഡവലപ്പര്‍മാരുമായി ജനുവരി 14 മുതല്‍ 19 വരെ ഓണ്‍ലൈനായി ഇതു സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്തും.

സ്റ്റേഷന്‍ പരിസരത്തോടൊപ്പം ഹോട്ടലുകളും പാര്‍പ്പിട സമുച്ചയങ്ങളും നിര്‍മിക്കും. രണ്ട് മള്‍ട്ടിമോഡല്‍ ഗതാഗത കേന്ദ്രങ്ങള്‍, സ്റ്റേഷന്റെ ഇരുവശത്തും 40 നിലകളുള്ള ഇരട്ട ടവറുകള്‍, കാല്‍ നടയാത്രക്കാരുടെ സൗകര്യാര്‍ത്ഥം പ്രത്യേക റൂട്ടുകള്‍ എന്നിവ ഉണ്ടാകും. രാജ്യത്തെ 62 റെയില്‍വെ സ്റ്റേഷനുകള്‍ ഈ രീതിയില്‍ നവീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

Related Articles

Back to top button