KeralaLatest

കെഎസ്‌ആര്‍ടിസിയില്‍ വന്‍ അഴിമതിയെന്ന് ബിജു പ്രഭാകര്‍

“Manju”

100 കോടി രൂപ കാണാനില്ല; കെ.എസ്.ആർ.ടിസിയിൽ വൻ അഴിമതിയെന്ന് എംഡി - Southlive  Malayalam: Kerala News, Malayalam News, Breaking News, Movie News,  Political News

ശ്രീജ.എസ്

കെഎസ്‌ആര്‍ടിസിയില്‍ വന്‍ അഴിമതിയെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്‌ആര്‍ടിസിയില്‍ വന്‍ ക്രമക്കേടാണ് നടന്നതെന്ന് ബിജു പ്രഭാകര്‍ വെളിപ്പെടുത്തുന്നു. 100 കോടിയോളം രൂപയാണ് ഈ കാലയളവില്‍ കെഎസ്‌ആര്‍ടിസിയില്‍ നിന്നും കാണാതായിരിക്കുന്നത്.

ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയ കാലയളവില്‍ അക്കൗണ്ട്സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. നിലവില്‍ എക്സിക്യൂടീവ് ഡയറക്ടറാണ് ശ്രീകുമാര്‍. മറ്റൊരു എക്സിക്യൂട്ടീവ് ഡയറക്ടറായ ഷറഫിനെതിരെയും നടപടിയുണ്ടാകും. കെ.എസ്.ആര്‍.ടിസി ഒന്നുകില്‍ നന്നാക്കുമെന്നും അല്ലെങ്കില്‍ പുറത്തുപോകുമെന്നും ബിജു പ്രഭാകര്‍ ഐ.എ.എസ് തുറന്നടിച്ചു.

‘ശ്രീകുമാര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്ന കാലത്തെ 100 കോടി രൂപ കാണാനില്ല. അദ്ദേഹത്തിനെതിരെ ധനകാര്യ വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.ഇവിടൊരു അക്കൗണ്ടിംഗ് സിസ്റ്റം ഇല്ല. ഇത് ടോപ് മാനേജ്മെന്റിന്റെ പിടിപ്പ്കേട് തന്നെയാണ്. അവര്‍ക്കെതിരായ ശിക്ഷണ നടപടികള്‍ തുടങ്ങുകയാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്‌ആര്‍ടിസി കടം കയറി നില്‍ക്കുകയാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

Related Articles

Back to top button