KeralaLatest

പീക് ലെവലില്‍ വൈദ്യുതി ക്ഷാമം; ഉപയോഗം കുറക്കാന്‍ കെ.എസ്.ഇ.ബി

“Manju”

തിരുവനന്തപുരം: കല്‍ക്കരിയുടെ ലഭ്യത രാജ്യത്ത് കുറവായതിനാല്‍ പുറത്തുനിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകും.
ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം കെ.എസ്.ഇ.ബി നടത്തുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. ഉപഭോക്താക്കള്‍ പീക് അവറായ വൈകുന്നേരം 6.30 മുതല്‍ രാത്രി 11വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കുക.കൂടുതല്‍ വൈദ്യുതി ആവശ്യം വരുന്ന ഹീറ്റര്‍, മിക്‌സി, ഇലക്‌ട്രിക് ഓവന്‍, ഇലക്‌ട്രിക് അയണ്‍, വാഷിങ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഈ സമയത്തു കഴിവതും ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്.
പീക് അവര്‍ സമയത്ത് വൈദ്യുതിക്കു വില യൂണിറ്റിന് 20രൂപ വരെ നല്‍കിയാണ് കേന്ദ്ര പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭ്യമാക്കുന്നത്.
കേന്ദ്രപൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 220 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന ആവശ്യവുമായി കെ.എസ്.ഇ.ബി രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Back to top button