LatestSports

ലീഗെ വൺ: മൊണാക്കോയ്ക്ക് ജയം; മാർസെല്ലെ ഇന്നിറങ്ങും.

“Manju”

പാരീസ്: ഫ്രഞ്ച് ലീഗായ ലീഗെ വണ്ണിലെ പോരാട്ടത്തിൽ മൊണാകോ മോണ്ട്‌പെല്ലിയറെ തോൽപ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജയം. വിസ്സാം യെഡ്ഡറുടെ ഇരട്ട ഗോളുകളാണ് മൊണാക്കോയെ ജയിപ്പിച്ചത്. കളിയുടെ 24-ാം മിനിറ്റിൽ കെവിൻ വോല്ലാന്റാണ് മൊണാകോയ്ക്ക് ലീഡ് നൽകിയത്. 35-ാം മിനിറ്റിൽ വിസ്സാം യെഡ്ഡർ ടീമിന് 2-0ന്റെ ലീഡ് നൽകി.

61-ാം മിനിറ്റിലെ പെനാൽറ്റി മുതലാക്കി മൊണാകോയെ യെഡ്ഡർ വീണ്ടും 3-0ന് മുന്നിലെത്തിച്ചു. തുടർന്ന് ശക്തമായ പ്രത്യാക്രമണം നടത്തിയ മോണ്ട് പെല്ലിയർ നിരയ്ക്കായി 64-ാം മിനിറ്റിൽ എല്ലി വാഹിയും 69-ാം മിനിറ്റിൽ ആൻഡീ ഡെലോർട്ടും ഗോളുകൾ നേടി ലീഡ് 2-3 ആക്കി കുറച്ചു.

ഇന്ന് രാത്രി മത്സരത്തിൽ മാർസെല്ലി നിമെസിനോട് ഏറ്റുമുട്ടും. ലീഗിലെ കരുത്തരായ നെയ്മറുടെ പി.എസ്.ജി നാളെ കളത്തിലിറങ്ങും. ആംഗേഴ്‌സാണ് എതിരാളി. മറ്റ് മത്സരങ്ങളിൽ ബ്രെസ്റ്റ് റെന്നസിനെതിരേയും നീസ് ബോർഡാക്‌സിനെതിരേയും നാന്റേസ് ലെൻസിനെ തിരേയും ഇറങ്ങും.

Related Articles

Back to top button