IndiaInternationalLatest

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലേക്ക് ഇന്ത്യക്കാരനും: ജയിച്ചത് ജസീന്തയുടെ പാര്‍ട്ടിയില്‍

“Manju”

Dr. Gaurav Sharma with Jacinda Ardern

ഡോക്ടര്‍ ഗൗരവ് ശര്‍മ ജസീന്ത ആര്‍ഡേനൊപ്പം

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് പാര്‍ലമെന്റിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഇന്ത്യാക്കാരനും. ഹിമാചല്‍പ്രദേശ് സ്വദേശിയായ ഡോക്ടര്‍ ഗൗരവ് ശര്‍മയാണ് ലേബര്‍ പാര്‍ട്ടി പ്രതിനിധിയായി ഹാമില്‍ടണ്‍ വെസ്റ്റില്‍ നിന്ന് പാര്‍ലമെന്റിലേക്കെത്തിയത്. 4,425 വോട്ടുകള്‍ക്കാണ് മുപ്പത്തിമൂന്നുകാരനായ ഗൗരവ് ശര്‍മ എതിര്‍സ്ഥാനാര്‍ഥിയായ ടിം മസിന്‍ഡോയെ പരാജയപ്പെടുത്തിയത്.

20 കൊല്ലങ്ങള്‍ക്ക് മുമ്പ് ന്യൂസിലാന്‍ഡിലെത്തിയ ഡോക്ടര്‍ ഗൗരവ് ശര്‍മ മെഡിക്കല്‍ ബിരുദവും എംബിഎ ബിരുദവും നേടിയ ശേഷം ഹാമില്‍ടണില്‍ ഡോക്ടറായി പ്രവര്‍ത്തിച്ചു വരികയാണ്.

ലേബര്‍ പാര്‍ട്ടി ഇക്കുറിയും വന്‍ വിജയമാണ് തിരഞ്ഞെടുപ്പില്‍ നേടിയത്. ഒപ്പം പാര്‍ട്ടിയുടെ ഏറ്റവും ജനസമ്മതിയുള്ള നേതാവ് ജസീന്ത ആര്‍ഡേന്‍ രണ്ടാമതും പ്രധാനമന്ത്രിയാവുകയും ചെയ്തു.

Related Articles

Back to top button