InternationalLatest

സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം

“Manju”

കറാച്ചിയില്‍ നിന്ന് പുറപ്പെട്ട എ.എസ് 350 സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു . ഇസ്‌ലാമാബാദ് പാകിസ്താന്‍ ആര്‍മി കമാന്‍ഡര്‍ അടക്കമുള്ളവര്‍ സഞ്ചരിച്ച സൈനിക ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത് .ലെഫ്റ്റനന്റ് ജനറല്‍ സര്‍ഫ്രാസ് അലി, ബ്രിഗേഡ്. അംജദ് ഹനീഫ് (ഡി.ജി. കോസ്റ്റ് ഗാര്‍ഡ്), മാജ് സഈദ് (പൈലറ്റ്), മാജ് തല്‍ഹ (കോ പൈലറ്റ്), നായ്ക് മുദസിര്‍ (ഹെലി ക്ര്യൂ) തുടങ്ങിയവരാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. ബലൂചിസ്താനിലെ ലാസ്‌ബെലയില്‍വെച്ചായിരുന്നു അപകടം . ബലൂച് വിമതര്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതാണെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

Related Articles

Back to top button