IndiaLatest

ആഗോള ടെക് ഹബ്ബായി ഇന്ത്യയിലെ വൻ നഗരങ്ങൾ

“Manju”

ഒന്നാം സ്ഥാനത്ത് ബെംഗളൂരു, ആറാമതെത്തി മുംബൈയും

ന്യൂഡൽഹി : ലോകത്ത് അതിവേഗം വളരുന്ന ടെക് നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബെംഗളൂരു. ലണ്ടൻസ് ഇന്റർനാഷണൽ ട്രേഡ് ആൻഡ് ഇൻവസ്റ്റ്‌മെന്റ് ഏജൻസി ലണ്ടൻ ആൻഡ് പാർട്‌ണേർസ് പുറത്തിറക്കിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലണ്ടൺ, പാരിസ് ബെർലിൻ എന്നീ വൻ നഗരങ്ങളെ പിന്തള്ളിയാണ് ബെംഗളൂരു ഒന്നാം സ്ഥനത്തെത്തിയത്. ആറാം സ്ഥാനത്ത് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുമുണ്ട്.

2016 മുതൽ 2020 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. നാല് വർഷത്തിനിടയിലെ കണക്കുകൾ പ്രകാരം ബെംഗളൂരുവിലെ നിക്ഷേപത്തിൽ 5.4 മടങ്ങ് വർദ്ധനവാണ് കാണാൻ സാധിക്കുന്നത്. 2016 ൽ 0.7 ബില്യൺ ഡോളറായിരുന്നത് 2020 ൽ 7.2 ബില്യൺ ഡോളറായി ഉയർന്നു. മുംബൈയിലെ നിക്ഷേപം 0.7 ബില്യണിൽ നിന്ന് 1.2 ബില്യണായാണ് ഉയർന്നിരിക്കുന്നത്. മുംബൈയിലെ നിക്ഷേപത്തിൽ 1.7 മടങ്ങ് വർദ്ധനവാണ് വന്നിരിക്കുന്നത്.

പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ലണ്ടൻ. 2016 ൽ 3.5 ബില്യൺ ഡോളറായിരുന്ന ലണ്ടനിലെ നിക്ഷേപം 2020 ആയപ്പോഴേക്കും മൂന്നിരട്ടി വർദ്ധിച്ച് 10.5 ബില്യൺ ഡോളറായി മാറി. വെർചൽ ക്യാപിറ്റൽ നിക്ഷേപത്തിലൂടെ ആഗോളതലത്തിൽ ടെക് ഹബ്ബുകളായി മാറിയിരിക്കുകയാണ് ഇന്ത്യയിലെ വൻ നഗരങ്ങൾ. സംരംഭകത്വത്തിലും നവീകരണത്തിലും മുന്നിട്ട് നിൽക്കുന്ന ബെംഗളൂരുവും പാരിസും നിരവധി നിക്ഷേപകർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ലണ്ടൻ ആൻഡ് പാർട്‌ണേഴ്‌സിലെ ഇന്ത്യയുടെ മുഖ്യ പ്രതിനിധി ഹെമിൻ ബറൂച്ച പറഞ്ഞു.

Related Articles

Back to top button