InternationalLatest

ഫ്ലൈറ്റുകള്‍ റദ്ദാക്കി എമിറേറ്റ്സ്

“Manju”

ദുബായ്: ഭരണാധികാരികളെ തടവിലാക്കി സൈന്യം അധികാരം പിടിച്ചെടുത്തതോടെ സുഡാനില്‍ കലാപം രൂക്ഷമായി. ഈ സാഹചര്യത്തില്‍ ഖാര്‍തൂമിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു. ഒക്ടോബര്‍ 25 മുതല്‍ ഫ്ലൈറ്റുകള്‍ റദ്ദാക്കിയിരുന്നു. ഇത് തുടരുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഫ്ലൈറ്റുകള്‍ ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു.

അതേസമയം പട്ടാള അട്ടിമറിക്കെതിരെ കഴിഞ്ഞയാഴ്ചയും സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലും മറ്റ് പ്രധാന നഗരങ്ങളിലും വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഒക്ടോബര്‍ 25 നാണ് സൈനിക മേധാവി അബ്ദേല്‍ ഫത്ത അല്‍ ബുര്‍ഹാന്‍ രാജ്യത്ത് ഭരണമാറ്റം ഉണ്ടായതായി പ്രഖ്യാപിച്ചത്. ഇതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഖാര്‍തൂമില്‍ മാത്രം ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിനായി തടിച്ചു കൂടിയത്. പ്രതിഷേധക്കാരില്‍ ചിലര്‍ കൊല്ലപ്പെടുകയും ചിലര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button