IndiaLatest

ബാങ്ക് കൊള്ള; ജീവനക്കാരന്‍ പിടിയില്‍

“Manju”

ചെന്നൈ : ചെന്നൈ അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കൊള്ളയടിച്ച കേസില്‍ മുഖ്യസൂത്രധാരനും ബാങ്ക് ജീവനക്കാരനുമായ മുരുകനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.മുരുകന്‍റെ സഹായികളായ ബാലാജി,ശക്തിവേല്‍, സന്തോഷ്‌എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ചെന്നൈ നഗരത്തില്‍ നിന്നു തന്നെയാണ് ഇവരെ പിടികൂടിയത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ജസ്‍വാള്‍ പറഞ്ഞു. ചെന്നൈ നഗരത്തിലെ തിരുമംഗലത്ത് നിന്നാണ് മുരുകന്‍ പിടിയിലായത്. കൊള്ളയടിച്ച 32 കിലോഗ്രാം സ്വര്‍ണം വീതം വച്ചശേഷം സംഘം പലവഴിക്ക് പിരിയുകയായിരുന്നു. എന്നാല്‍ ഇവരില്‍ പലരും ചെന്നൈയില്‍ തന്നെ തിരികെയെത്തി. മറ്റൊരു ജില്ലയില്‍ നിന്ന് ചെന്നൈയില്‍ തിരികെയെത്തിയ ഉടന്‍ മുരുകനെ പിടികൂടുകയായിരുന്നുവെന്ന് ശങ്കര്‍ ജസ്‍വാള്‍ പറഞ്ഞു.

Related Articles

Back to top button