IndiaLatest

രാജ്യത്ത് ആദ്യ ദിനം വാക്സിന്‍ നല്‍കിയത് 1.65 ലക്ഷം പേര്‍ക്ക്

“Manju”

സിന്ധുമോൾ. ആർ

രാജ്യത്ത് ആദ്യ ദിനം വാക്സിന്‍ നല്‍കിയത് 1.65 ലക്ഷം പേര്‍ക്ക്.വാക്സിന്‍ എടുത്ത ആരെയും പാര്‍ശ്വഫലങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ 7,206 പേരാണ് വാക്സിന്‍ എടുത്തത്. ആന്ധ്രപ്രദേശിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കിയത്.

കോവിഷീല്‍ഡ് വാക്‌സിനാണ് രാജ്യത്തെ രജിസ്റ്റര്‍ ചെയ്​ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക്​ നല്‍കുന്നത്. കേരളത്തില്‍​ 133 കേ​ന്ദ്ര​ങ്ങ​ളി​ലാണ് വാ​ക്‌​സി​നേ​ഷ​ന്‍​. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 12ഉം ​തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ 11 വീ​ത​വും കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. മ​റ്റു ജി​ല്ല​ക​ളി​ല്‍ ഒ​മ്പ​തു​വീ​ത​വും. ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​പ്പോള്‍ വാക്​സിന്‍ നല്‍കുക. വാ​ക്‌​സി​ന്‍ ന​ല്‍കാ​ന്‍ ഒ​രാ​ള്‍ക്ക് നാ​ലു​മു​ത​ല്‍ അ​ഞ്ചു മി​നി​റ്റ് വ​രെയാണ്​ സ​മ​യ​മെ​ടു​ക്കുന്നത്​.​ ഓരോ വ്യക്തിക്കും 0.5 എം.എല്‍ കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുന്നത്. ആദ്യ ഡോസിന്​ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക.

Related Articles

Back to top button