InternationalLatest

3.8 കോടിയുടെ നീന്തല്‍ക്കുളം പണിത് ഋഷി സുനക്

“Manju”

കടുത്ത വരള്‍ച്ചയും ചൂടും പ്രധാനമന്ത്രി തെരഞ്ഞെടുപ്പും. ഇവയാണ് ഇപ്പോള്‍ ബ്രിട്ടനില്‍നിന്നുള്ള വാര്‍ത്തകള്‍. ലിസ് ട്രസ്, ഇന്ത്യന്‍ വംശജനായ ഋഷി സുനക് എന്നിവരാണ് പ്രധാനപ്പെട്ട രണ്ട് പ്രധാനമന്ത്രി സ്ഥാനാര്‍ഥികള്‍. കടുത്ത ചൂടിനെ നേരിടുകയാണ് രാജ്യം. വരള്‍ച്ചയും ഉണ്ട്. ഇതിനിടെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഋഷി സുനകുമായി ബന്ധപ്പെട്ട് ഒരു വിവാദം ഉയര്‍ന്നുവന്നിരിക്കുന്നത്. രാജ്യം വരള്‍ച്ച നേരിടവെ തന്റെ സ്വകാര്യ വസതിയില്‍ സുനക് 3.8 കോടി രൂപ ചെലവഴിച്ച്‌ സ്വിമ്മിങ് പൂള്‍ പണിയുന്നു എന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്. ചില വാര്‍ത്താ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Articles

Back to top button