Thiruvananthapuram

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 15 പേർക്ക് പരിക്ക്

“Manju”

തിരുവനന്തപുരം: തിരുവനന്തപുരം അടിത്തുറയിൽ തെരുവുനായയുടെ ആക്രമണം. ആക്രമണത്തിൽ 15 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഏഴു കുട്ടികളും ഉൾപ്പെടുന്നു.

വെള്ളിയാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. അടിമലത്തുറ, അമ്പലത്തുമൂല എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ പുല്ലുവിള കുടുംബാരോഗ്യ കേന്ദ്രത്തിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. തെരുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ നിരവധി തവണ പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിലും അധികൃതർ യാതൊരു നടപടികളും സ്വീകരിച്ചില്ലെന്ന ആരോപണം ഉയരുന്നുണ്ട്.

Related Articles

Back to top button