IndiaKeralaLatestThiruvananthapuram

സഹോദരി രാഖി ബന്ധിച്ചു. നക്സൽ പ്രവർത്തകൻ പോലീസിൽ കീഴടങ്ങി.

“Manju”

ഷൈലേഷ്കുമാർ.കൻമനം
ചത്തീസ്ഗഢ്: നക്സൽ പ്രവർത്തകനായ കൊടും കുറ്റവാളിക്ക് രക്ഷ ബന്ധൻ ദിനത്തിൽ മാനസാന്തരം. സ്വന്തം സഹോദരി ഇയാളുടെ കൈയിൽ രാഖി കെട്ടിക്കൊടുത്തു പ്രതിജ്ഞ ചൊല്ലിച്ചത് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പിൻവാങ്ങി രാജ്യ സ്നേഹി ആയി മാറുക എന്ന്. തുടർന്ന് പോലീസ് തലക്ക് എട്ട് ലക്ഷം രൂപ വിലയിട്ടിരുന്ന നക്സൽ വാദി നേരെ പോയി സ്റ്റേഷനിൽ സ്വയം കീഴടങ്ങി. ഛത്തീസ്ഗഢിലെ ദന്തേവാഡ ജില്ലയിലാരുന്നു സംഭവം.
പന്ത്രണ്ടു വയസ്സുള്ളപ്പോൾ നാടുവിട്ടു പോയ ഇയാൾ പതിനാലു വർഷങ്ങൾക്ക് ശേഷമാണ് വീട്ടിൽ തിരികെയെത്തിയത്. തുടർന്ന് സഹോദരി സഹോദനെ ആരതി ഉഴിഞ്ഞ് കൈയിൽ രാഖി അണിയിച്ചപ്പോൾ അയാൾക്കുള്ളിൽ അലയടിച്ചുണർന്നത് ദേശീയ ഗാനത്തിന്റെ ഈരടികളായിരുന്നു. കൂടെ സഹോദരിയുടെ പ്രേരണ കൂടിയായപ്പോൾ കുറ്റവാളിയായ സഹോദരന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.കഴിഞ്ഞ പത്ത് വർഷത്തോളം സംസ്ഥാനത്തു നടന്ന നക്സൽ ആക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കീഴടങ്ങൽ ആത്മാർത്ഥമാണെങ്കിൽ പുതിയ ജീവിതപാത ഒരുക്കിക്കൊടുക്കുവാൻ സന്നദ്ധമാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button