LatestThiruvananthapuram

2021 ബജറ്റ് : വാമനപുരം നിയോജക മണ്ഡല വികസന പദ്ധതികൾ.

“Manju”

ജ്യോതിനാഥ് കെ പി

2021 ബജറ്റ് പ്രഖ്യാപനത്തിൽ വാമനപുരം നിയോജക മണ്ഡലത്തിലെ വികസന പദ്ധതികൾ സംബന്ധിച്ച് അഡ്വ.ഡി.കെ.മുരളി. എം.എൽ.എ വിശദീകരിച്ചു. കല്ലിയോട്-മൂന്നാനക്കുഴി റോഡ് 375 ലക്ഷം, ആറ്റിൻപുറം-പേരയം റോഡ് 650 ലക്ഷം, വേങ്കവിള-മൂഴി റോഡ് 350 ലക്ഷം റോഡുകൾക്കാണ് പുനരുദ്ധരിക്കുന്നതിന് അനുമതിയായത്. കൂടാതെ
വട്ടപ്പന്‍കാട്-ആലുംകുഴി-ഇളവട്ടം റോഡ്‌ നവീകരണം(7.80 കോടി), ചുള്ളിമാനൂര്‍-പനയമുട്ടം റോഡ്‌ നവീകരണം (10.0 കോടി),
ആട്ടുകാല്‍-പനവൂര്‍ റോഡ്‌ നവീകരണം(1.0 കോടി), പ്ലാക്കോട്-ചെമ്പന്‍കോട് റോഡ്‌ നവീകരണം(4.0 കോടി),
കല്ലറ തൊളിക്കുഴി റോഡ് നവീകരണം(6.70 കോടി), പൂവത്തൂര്‍-ദര്‍ഭകട്ടയ്ക്കാല്‍ റോഡ്‌ നവീകരണം(2.50 കോടി), പൊന്മുടി (കുളച്ചിക്കര) PWD റസ്റ്റ്‌ ഹൗസിന് പുതിയ കെട്ടിടം (5.0 കോടി), കൊടിതൂക്കിയകുന്നു‍-തെങ്ങുംകോട്-പോങ്ങുംമ്മൂട് റോഡ്‌ നവീകരണം(5.0 കോടി), വെഞ്ഞാറമൂട് ഔട്ടര്‍ റിംഗ് റോഡിന്‍റെ പ്രവേശന കവാടങ്ങളുടെ വിപുലീകരണവും ആധുനികവത്ക്കരണവും (ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ),(1.0 കോടി), വാമനപുരം-നെല്ലനാട്-മാണിക്കല്‍ പഞ്ചായത്തുകളില്‍ സമഗ്ര കുടിവെള്ള പദ്ധതി (ജല ശുദ്ധീകരണശാല)(3.0 കോടി), വെള്ളയംദേശം പാലം പുനര്‍നിര്‍മ്മാണം(3.0 കോടി), പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ നീറമണ്‍കടവ് തൂക്കുപാലം നിര്‍മ്മാണം(2.0 കോടി), താന്നിമൂട്-സില്‍ക്ക് ഫാം – വള്ളിയറുപ്പന്‍കാട് – തേമ്പാമ്മൂട് റോഡ് നവീകരണം(4.0 കോടി), വെഞ്ഞാറമൂട് – ചെമ്പൂർ റോഡ് നവീകരണവും BM&BC ചെയ്ത് അനുബന്ധ പ്രവർത്തികളും(1.0 കോടി), നെല്ലനാട് ഗ്രാമ പഞ്ചായത്തിലെ ആലന്തറയിൽ ആധുനിക നീന്തൽക്കുളം(0.6 കോടി), നെല്ലനാട് ഗ്രാമ പഞ്ചായത്തിലെ മുക്കുന്നൂർ ആധുനിക നീന്തൽക്കുളം(0.5 കോടി),
നെല്ലനാട്, പുല്ലമ്പാറ വില്ലേജ് ആഫീസുകള്‍ക്ക് പുതിയ കെട്ടിടം(2.0 കോടി) തുടങ്ങിയ പ്രവൃത്തികൾക്ക് ടോക്കൺ പ്രൊവിഷൻ നൽകിയും ഉൾപ്പെടുത്തി.

 

Related Articles

Back to top button