KeralaLatest

ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഡോ.മാത്യൂസ് മാര്‍ സെവേറിയോസ്

“Manju”

കോട്ടയം: ഓര്‍ത്തഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷനായി ഡോക്ടര്‍ മാത്യൂസ് മാര്‍ സേവേറിയോസിനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന എപ്പിസ്കോപ്പല്‍ സിനഡാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. നിലവില്‍ കണ്ടനാട് വെസ്റ്റ് മെത്രാപ്പോലീത്താ ആണ് മാത്യൂസ് മാര്‍ സേവേറിയോസ്.

സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് ചേ‍ര്‍ന്ന സിനഡില്‍ ഓ‍ര്‍ത്തഡോക്സ് സഭയിലെ 24 മെത്രാപ്പൊലീത്തമാരാണ് പങ്കെടുത്തത്. സഭയുടെ പരമാധ്യക്ഷ സ്ഥാനത്തേക്ക് പല പേരുകളും സിനഡില്‍ ഉയര്‍ന്നുവന്നുവെന്നും ഒടുവില്‍ വോട്ടെടുപ്പിലൂടെ മാത്യൂസ് മാര്‍ സേവേറിയോസിനെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് സൂചന. രഹസ്യബാലറ്റിലൂടെ നടന്ന വോട്ടെടുപ്പില്‍ 13 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചതെന്നാണ് വിവരം.

Related Articles

Back to top button