HealthLatest

വയറിലെ കൊഴുപ്പ് കുറയ്ക്കാം പ്രാതൽ ഇങ്ങനെ ആയാൽ

“Manju”

പ്രഭാതഭക്ഷണം അഥവാ പ്രാതല്‍ ആണ് ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം .ഒരു ദിവസത്തെ മുഴുവന്‍ ആരോഗ്യം ആ ദിവസം രാവിലെ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും.

പ്രഭാതഭക്ഷണം എല്ലായ്‌പ്പോഴും ആരോഗ്യകരമായിരിക്കണം. പ്രോട്ടീനും ഫൈബറും ഉള്‍പ്പെടുത്തുന്നതോടൊപ്പം അന്നജത്തിന്റെ അളവ് കുറയ്ക്കുകയും വേണം. ഇത് വയറില്‍ കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും. ആരോഗ്യവും ഫിറ്റ്നസും നിലനിര്‍ത്താന്‍ സഹായിക്കുന്ന,
പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നു നോക്കാം.

ഉപ്പുമാവ്: ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാരുകള്‍
ധാരാളം അടങ്ങിയ ഉപ്പുമാവ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. റവ കൊഴുപ്പ് വളരെ കുറഞ്ഞതും നല്ല
കൊളസ്ട്രോളും നല്ല കൊഴുപ്പും അടങ്ങിയതുമാണ്. പാചകം ചെയ്യുമ്ബോള്‍ എണ്ണ വളരെ കുറച്ചു
മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം.

മുട്ട : പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച ഭക്ഷണമാണ് മുട്ട. ഇത് അന്നജവും ഫാറ്റും
വളരെ കുറഞ്ഞ ഒന്നാണ്. പച്ചക്കറികള്‍ കൂടി ചേര്‍ത്ത് മുട്ട പൊരിച്ചോ അല്ലെങ്കില്‍ ഓംലെറ്റ് ആക്കിയോ
കഴിക്കാം. ബ്രേക്ക്ഫാസ്റ്റ് ആരോഗ്യകരമാകാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം കാലറിയും ശ്രദ്ധിക്കണം.

ഓട്സ്: ഓട്സ് പാലില്‍ കുറുക്കിയത് ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ്. ഗ്ലൈസെമിക് ഇന്‍ഡക്സ് കുറഞ്ഞ
ഓട്സിനൊപ്പം പഴങ്ങളും ഡ്രൈഫ്രൂട്ട്സും എല്ലാം ചേര്‍ത്ത് കഴിക്കാവുന്നതാണ്. മധുരത്തിനായി
പഞ്ചസാരയ്ക്കു പകരം തേന്‍ ചേര്‍ക്കാം.

കടലപ്പരിപ്പ്: ഫൈബര്‍ ധാരാളമടങ്ങിയ ഒന്നാണ് കടലപ്പരിപ്പ്. ശരീരഭാരം കുറയ്ക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഇത് സഹായിക്കും. കടലപ്പരിപ്പിനൊപ്പം പച്ചക്കറികളും ചേര്‍ത്ത് ആരോഗ്യകരവുംപോഷകപ്രദവും ആയ പ്രഭാതഭക്ഷണം തയാറാക്കാം.

 

Related Articles

Back to top button