Latest

ഇന്തോനേഷ്യന്‍ ഭൂചലനം: മരണസംഖ്യ 78 ആയി

“Manju”

സിന്ധുമോൾ. ആർ

ഇന്തോനേഷ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 78 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച രാത്രി സുലവേസി ദ്വീപിലെ മാമുജു നഗരത്തിലും സമീപ നഗരമായ മജെനേയിലുമാണ്​ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നിരുന്നു. നഗരത്തില്‍ വൈദ്യുത, ടെലിഫോണ്‍ ബന്ധം ഇതുവരെ പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല.

ഭൂചലനത്തില്‍ 800ഓളം പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു. നിരവധി പേര്‍ അത്യാസന്ന നിലയില്‍ ആശുപത്രികളില്‍ ചികിത്സയിലാണ്​. മാമുജുവില്‍ 47 പേരും മജേനെയില്‍ ഏഴുപേരുമാണ്​ മരിച്ചതെന്ന്​ ദേശീയ ദുരന്ത നിവാരണ ഏജന്‍സി വക്താവ്​ പറഞ്ഞു.415 വീടുകളാണ്​ മ​ജേനെയില്‍ തകര്‍ന്നത്​.

Related Articles

Back to top button