InternationalLatest

ട്രംപിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍

“Manju”

Image result for ട്രംപിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍

ശ്രീജ.എസ്

വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ട്വിറ്റര്‍ ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിതമായി തുടര്‍ന്നേക്കുമെന്ന് സൂചന. ട്രംപ് ഇനിയൊരിക്കല്‍ പ്രസിഡന്റ് പദവിയിലേക്ക് മടങ്ങിയാല്‍ പോലും വിലക്ക് തുടരുമെന്ന് ട്വിറ്റര്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെദ് സെഗാല്‍ പറഞ്ഞു.

“ഒരാളെ ട്വിറ്ററില്‍ നിന്ന് ഒഴിവാക്കുമ്പോള്‍, അയാള്‍ ആരായാലും, പൊതുപ്രവര്‍ത്തകനായാലും ഉദ്യോഗസ്ഥനായാലും, അയാളെ ഒഴിവാക്കുക തന്നെ ചെയ്യുകയെന്നതാണ് ഞങ്ങളുടെ നയം. ആളുകള്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കല്‍ ഞങ്ങളുടെ നയത്തിന്റെ ഭാഗമാണ്. അത്തരത്തില്‍ ഒഴിവാക്കപ്പെടുന്ന ആളുകളെ തിരികെയെത്താന്‍ ട്വിറ്റര്‍ പെരുമാറ്റച്ചട്ടം അനുവദിക്കുന്നില്ല – “ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെദ് സെഗാല്‍ പ്രതികരിച്ചു.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ടതിന് പിന്നാലെ പാര്‍ലമെന്റായ കാപ്പിറ്റല്‍ മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികള്‍ ആക്രമണം നടത്തിയിരുന്നു. ട്രംപിന്റെ ട്വീറ്റുകള്‍ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിന് സ്ഥിരമായി വിലക്കേര്‍പ്പെടുത്തിയത് .

Related Articles

Back to top button