IndiaLatest

ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം വര്‍ധിച്ചു:പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ രാജ്യം പഠിച്ച കാര്യങ്ങള്‍ നമ്മുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയ്ക്കുമേല്‍ ലോകത്തിനുള്ള വിശ്വാസം കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ കൂടുതല്‍ വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ വിദേശനിക്ഷേപം വര്‍ധിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എഫ്.ഐ.സി.സി.ഐ.യുടെ 93ാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

2020 ല്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. 2020 എല്ലാവരേയും അമ്പരപ്പിച്ചു. രാജ്യവും ലോകം തന്നെയും നിരവധി ഉയര്‍ച്ച താഴ്ചള്‍ കണ്ടു. കുറച്ച് കാലങ്ങള്‍ക്ക് ശേഷം കൊറോണക്കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമുക്കത് വിശ്വസിക്കാനായെന്ന് വരില്ല. കാര്യങ്ങള്‍ വഷളായതിനേക്കാള്‍ വേഗത്തില്‍ മെച്ചപ്പെട്ടുവരുന്നുണ്ട് എന്നത് ആശ്വാസകരമാണ്.

ഫെബ്രുവരി മാര്‍ച്ചില്‍ മഹാമാരി ആരംഭിച്ചപ്പോള്‍ നാം അജ്ഞാതനായ ഒരു ശത്രുവിനോടാണ് പോരാടിക്കൊണ്ടിരുന്നത്. ഉല്പാദനമാകട്ടെ,
ഗതാഗതമേഖലയാകട്ടെ, സമ്പദ്ഘടനയുടെ പുനരുജ്ജീവനമാകട്ടെ ഒരുപാട് അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. എത്രകാലം മുന്നോട്ടുപോകാനാവുമെന്നും കാര്യങ്ങള്‍ എങ്ങനെ മെച്ചപ്പെടുമെന്നുമുള്ളതായിരുന്നു പ്രശ്‌നം.

ഡിസംബറോടെ സാഹചര്യങ്ങള്‍ മാറി. നമ്മുടെ കൈയില്‍ ഉത്തരമുണ്ട്, പദ്ധതികളുണ്ട്. നിലവിലെ സാമ്പത്തിക സൂചികകള്‍ പ്രോത്സാഹനജനകമാണ്. പ്രതിസന്ധിഘട്ടത്തില്‍ രാജ്യം പഠിച്ച കാര്യങ്ങള്‍ ഭാവിയേക്കുറിച്ചുളള തീരുമാനങ്ങളെ കുറേക്കൂടി കരുത്തുറ്റതാക്കി.

കഴിഞ്ഞ ആറുവര്‍ഷമായി ഇന്ത്യയേക്കുറിച്ച് ലോകത്തിനുണ്ടായിരുന്ന വിശ്വാസം കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ കുറേക്കൂടി ശക്തിപ്പെട്ടു.
വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ റെക്കോഡ് നിക്ഷേപമാണ് നടത്തിയത്. അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ആത്മനിര്‍ഭര്‍ അഭിയാന്‍ എല്ലാ മേഖലകളിലും കാര്യക്ഷമത അഭിവൃദ്ധിപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button