KeralaLatest

അതിദാരിദ്ര്യം പൂര്‍ണ്ണമായും ഇല്ലാതാക്കും

“Manju”

കൊല്ലം: നാല് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് അതിദാരിദ്ര്യം ഇല്ലാതാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ‘നവകേരളം തദ്ദേശകംജില്ലാതല അവലോകനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ പ്രതിബദ്ധത പാവപ്പെട്ടവരോടാണ്. അവര്‍ക്ക് അര്‍ഹതപ്പെട്ട സേവനങ്ങള്‍ നിഷേധിക്കാന്‍ പാടില്ല. തദ്ദേശവകുപ്പ് എകീകരണത്തിന്റെ പ്രധാനലക്ഷ്യം അതാണ്. ഫയല്‍ സേവനങ്ങള്‍ പൂര്‍ണമായും ഓണലൈന്‍ ആക്കും, നിര്‍മ്മിതബുദ്ധി ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യും.

കേരളത്തില്‍ അഞ്ച് ലക്ഷം പേര്‍ക്ക് കൂടി വീട് നല്‍കേണ്ടി വരും. അതില്‍ 2.5 ലക്ഷം പേര്‍ക്ക് ഭൂമി ആവശ്യമുണ്ട്. അത് മനസോടിത്തിരി മണ്ണ്ക്യാമ്പെയിന്‍ വഴി കൂടി ലഭ്യമാക്കണം. വാതില്‍പടി സേവനം, ശുചിത്വം, തൊഴില്‍ സംരംഭങ്ങള്‍ എന്നീ മേഖലകളില്‍ കൂടി തദ്ദേശസ്ഥാപനങ്ങള്‍ മുന്നേറണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Related Articles

Back to top button