KeralaLatest

മൊബൈല്‍ അക്വാ ലാബ്‌ മന്ത്രി സജി ചെറിയാന്‍ ഫ്ലാഗ് ഓഫ് ചെയ്തു

“Manju”

എറണാകുളം : ജില്ലയിലെ മത്സ്യകൃഷിയിടങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംയോജിതമായി നടപ്പിലാക്കുന്നതിനായുള്ള മൊബൈല്‍ അക്വാ ലാബ് മന്ത്രി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫ്ലാഗ് ഓഫ് ചെയ്തു. വിജയകരമായ രീതിയില്‍ മത്സ്യകൃഷി നടത്തുന്നതിന്‌ ജലത്തിന്റെ ഗുണ നിലവാരങ്ങളില്‍ പ്രധാനമായും പിച്ച്‌ , അമോണിയ, ആല്‍ക്കലൈനിറ്റി, ഊഷ്മാവ് തുടങ്ങിയ ഘടകങ്ങളാണ് മത്സ്യവിത്തിന്റെയും മത്സയകൃഷിക്കുപയോഗിക്കുന്ന ജലാശയത്തിലെ ഇലത്തിന്റെയും ഗുണനിലവാരവും സംശുദ്ധിയും കൃത്യമായി പരിശോധിച്ച്‌ ഉറഷാടക്കണ്ടതുണ്ട്‌.

ശാസ്ത്രീയവും സാങ്കേതികവുമായ പരിജ്ഞാനമുള്ള കര്‍ഷകര്‍ക്ക്‌ മാത്രമേ ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ച്‌ സമുചിതമായ അളവില്‍ നിലനിര്‍ത്തി രോഗ്രപതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളു. കൂടാതെ മത്സ്യയകൃഷിയിലൂടെ നാം ഉത്പാദിച്ചിക്കുന്ന മത്സ്യം മനുഷ്യാഹാരത്തിനാകയാല്‍ പലതരം രോഗ പ്രതിരോധ ചികിത്സാ മരുന്നുകള്‍ മത്സ്യകൃഷിയില്‍ അനുവദനീയമല്ല. അതിനാല്‍
വെളളം ശുദ്ധി ചെയ്തും വെളളത്തില്‍ വരുന്ന തീറ്റയുടെ അവശിഷ്ടങ്ങളും വിസര്‍ജ്യവസ്തുക്കളും സമയാസമയം മാറ്റി വെളളത്തിന്റെ ഗുണനിലവാരം പരിശോധിച്ച്‌ ഉറഷുവരുത്തിയും മത്സ്യകൃഷിയിടങ്ങളില്‍ സംശുദ്ധമായ പരിസ്ഥിതി നിലനിര്‍ത്തണം. ഇത്തരം പരിശോധനകള്‍ സത്വരമായും കാര്യക്ഷമമായും നടഷിലാക്കുന്നതിന്റെ ഭാഗമായാണ് ഫിഷറീസ് വകുപ്പ് ജില്ലയില്‍ മൊബൈല്‍ അക്വാ ലാബ് പ്രവര്‍ത്തന സജ്ജമാക്കിയത്. ജില്ലയിലെ 2500-ഓളം കര്‍ഷകര്‍ക്ക്‌ മൊബൈല്‍ ലാബിന്റെ ഗുണം ലഭ്യമാകും.

ചടങ്ങില്‍ വൈപ്പില്‍ എം എല്‍ എ കെ.എന്‍.ഉണ്ണികൃഷ്ണന്‍ , ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ആര്‍ ഗിരിജ, ഫിഷറീസ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ശ്രീലു എന്‍.എസ് , ഡെപ്യൂട്ടി ഡയറക്ടര്‍ നൗഷര്‍ ഖാന്‍, ജോയിന്റ് ഡയറക്ടര്‍മാരായ ഇഗ്നേഷ്യസ് മണ്‍ട്രോ , സാജു എം.എസ്, ജൂനിയര്‍ സൂപ്രണ്ട് പി. സന്ദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button