IndiaLatest

തനിക്ക് പ്രധാനമന്ത്രിയെയല്ല, ആരെയും ഭയമില്ല…

“Manju”

ന്യൂഡല്‍ഹി: ‘കാര്‍ഷിക മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യം’ വച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. തനിക്ക് പ്രധാനമന്ത്രിയെയല്ല, ആരെയും ഭയമില്ലെന്ന് രാഹുല്‍ഗാന്ധി ആവര്‍ത്തിച്ചു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നയത്തിനെതിരേ രംഗത്തുവന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ രാഹുല്‍ തള്ളിക്കളഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും കര്‍ഷകരെ കുത്തകകളുടെ കയ്യിലേല്‍പ്പിക്കുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ”പുതിയ നിയമം കാര്‍ഷിക മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്നതാണ്. ഞാന്‍ സമരം ചെയ്യുന്ന കര്‍ഷകരെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും സമരത്തെ പിന്തുണയ്ക്കണം, കാരണം അവര്‍ നമുക്കുവേണ്ടിയാണ് പോരാടുന്നത്”- രാഹുല്‍ പറഞ്ഞു. കാര്‍ഷിക നിമയത്തെ വിശദീകരിക്കുന്ന ഒരു ലഘുലേഖ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക നിയമം പൂര്‍ണമായും പിന്‍വലിക്കുകയല്ലാതെ മറ്റൊരു പരാഹവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button