ErnakulamKeralaLatest

മുനമ്പത്ത് ജനകീയ ഹോട്ടല്‍ തുറന്നു

“Manju”

സിന്ധുമോള്‍ ആര്‍

 

വൈപ്പിന്‍: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി പള്ളിപ്പുറം പഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്ന് മുനമ്പം പോത്തന്‍ വളവില്‍ ആരംഭിച്ച ജനകീയ ഹോട്ടല്‍ എസ്. ശര്‍മ്മ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോഷി, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍, രമണി അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പള്ളിപ്പുറം പഞ്ചായത്തിലെ കുടുംബശ്രീ വക 60,000 രൂപയുടെ ചെക്ക് സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഉഷ സദാശിവനില്‍ നിന്ന് എം.എല്‍.എ. ഏറ്റുവാങ്ങി.

Related Articles

Back to top button