KeralaLatest

വി​മാ​ന​ത്താ​വ​ളം കൈ​മാ​റി​യതിനെതിരെ മു​ഖ്യ​മ​ന്ത്രി

“Manju”

കേ ന്ദ്രം സം സ്ഥാ ന ത്തി ന് ന ൽ കി യ ഉ റ പ്പ് ലംഘിച്ചു ; വി മാ ന ത്താ വ ളം  കൈ മാ റി യതിനെതിരെ മു ഖ്യ മ ന്ത്രി

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പിന് കൈ​മാ​റി​യ​ വിഷയത്തില്‍ ആരോപണവുമായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വി​മാ​ന​ത്താ​വ​ള കൈ​മാ​റ്റം വി​ക​സന​ത്തി​ന​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ളം കൈ​മാ​റി​യ​ത് കു​ത്ത​ക​ക​ളു​ടെ താ​ല്‍​പ​ര്യം സം​ര​ക്ഷി​ക്കാ​നാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കുറ്റപ്പെടുത്തി . കേ​ന്ദ്രം സം​സ്ഥാ​ന​ത്തി​ന് ന​ല്‍​കി​യ ഉ​റ​പ്പ് ലം​ഘി​ച്ചു. സു​പ്രീം​കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ നി​ല​നി​ല്‍​ക്കെ​യാ​ണ് വി​മാ​ന​ത്താ​വ​ളം കൈ​മാ​റി​യ​ത്. സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രെ സാധ്യമായതെല്ലാം സ​ര്‍​ക്കാ​ര്‍ ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തി​രു​വ​ന​ന്ത​പു​രം ഉ​ള്‍​പ്പെ​ടെ രാ​ജ്യ​ത്തെ മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു ചു​മ​ത​ല അ​ദാ​നി ഗ്രൂ​പ്പി​നു ന​ല്‍​കി​കൊ​ണ്ടു​ള്ള ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ച​താ​യി എ​യ​ര്‍​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ കഴിഞ്ഞ ദിവസം അ​റി​യി​ച്ചി​രു​ന്നു. 50 വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍ കാ​ലാ​വ​ധി.തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് ലി​മി​റ്റ​ഡിന് പുറമെ അ​ദാ​നി ഗോ​ഹ​ട്ടി ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട്, അ​ദാ​നി ജ​യ്പു​ര്‍ ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് ലി​മി​റ്റ​ഡ് എ​ന്നീ ക​ന്പ​നി​ക​ളാ​ണ് ക​രാ​റി​ല്‍ ഒ​പ്പി​ട്ട​ത്.

തലസ്ഥാനത്തെ വി​മാ​ന​ത്താ​വ​ള സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് ക​രാ​ര്‍ അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റി​യ​ത്. ഇത് സംബന്ധിച്ച്‌ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി കേ​ര​ള ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തു ചോ​ദ്യം ചെ​യ്താ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ ബോ​ധ​പൂ​ര്‍​വം ഒ​ഴി​വാ​ക്കി​യെ​ന്നും പൊ​തു​താ​ത്പ​ര്യ​ത്തി​നും ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ള്‍​ക്കും വി​രു​ദ്ധ​മാ​യാ​ണ് വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് അദാനി ഗ്രൂപ്പിന് കൈ​മാ​റി​യ​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related Articles

Back to top button