InternationalLatest

കാ​ര്‍ഗോ സ​ര്‍​വി​സ് പു​ര​സ്‌​കാ​രം സൗ​ദി എ​യ​ര്‍​ലൈ​ന്‍​സി​ന്

“Manju”

ജി​ദ്ദ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച കാ​ര്‍ഗോ സ​ര്‍​വി​സി​നു​ള്ള ഈ ​വ​ര്‍ഷ​ത്തെ പു​ര​സ്‌​കാ​രം സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​ക്ക്. ച​ര​ക്കു ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ മി​ക​ച്ച സേ​വ​നം മു​ന്‍നി​ര്‍ത്തി​യാ​ണ് സൗ​ദി എ​യ​ര്‍​ലൈ​ന്‍​സി​ന്​ (സൗ​ദി​യ) അ​വാ​ര്‍​ഡ്. എ​യ​ര്‍ ഷി​പ്പി​ങ്​ ക​മ്പ​നി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് പു​ര​സ്‌​കാ​രം ന​ല്‍കി​യ​ത്. ല​ണ്ട​നി​ല്‍ ന​ട​ന്ന കൂ​ട്ടാ​യ്മ​യു​ടെ വാ​ര്‍ഷി​ക സ​മ്മേ​ള​ന​ത്തി​ല്‍ അ​വാ​ര്‍ഡ് വി​ത​ര​ണം ചെ​യ്​​തു.

പ്രാ​ദേ​ശി​ക അ​ന്താ​രാ​ഷ്​​ട്ര വ്യാ​പാ​ര​രം​ഗ​ത്തെ ച​ര​ക്കു​നീ​ക്ക​ത്തി​ന് ക​മ്പ​നി ന​ല്‍കി​യ സേ​വ​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ണ് പു​ര​സ്‌​കാ​രം. ക​മ്പ​നി​യു​ടെ സേ​വ​ന​ങ്ങ​ള്‍ സൗ​ദി​യു​ടെ ച​ര​ക്കു​നീ​ക്ക​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അ​തു​വ​ഴി സ​മ്പദ്​​വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കി. ക​യ​റ്റു​മ​തി മേ​ഖ​ല​യി​ല്‍ ആ​ഗോ​ള ഹ​ബ്ബാ​യി സൗ​ദി​യെ മാ​റ്റു​ന്ന​തി​നും ക​മ്പനി​യു​ടെ സേ​വ​ന​ങ്ങ​ള്‍ സ​ഹാ​യ​ക​മാ​യി.

Related Articles

Back to top button