InternationalLatest

വാടകയില്‍ നിന്ന് രക്ഷ നേടാന്‍ സ്വന്തം കാര്‍ വീടാക്കി യുവാവ്

“Manju”

ഇന്നത്തെ കാലത്ത് താമസത്തിന് ഒരിടം കണ്ടെത്താന്‍ വലിയ പ്രയാസമാണ്. കണ്ടെത്തിയാല്‍ തന്നെ അത് മനസ്സിന് ഇണങ്ങുന്നതും വാടക ഉയരാതെയും നോക്കുകയും വേണം ഇതൊക്കെ ഒത്തുവരണമെങ്കില്‍ വളരെ ബുദ്ധിമുട്ടുമാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഒരു ചൈനാക്കാരന്‍ വാടകയില്‍ നിന്ന് രക്ഷ നേടാനായി സ്വന്തം കാര്‍ വീടാക്കി മാറ്റിയിരിക്കുകയാണ്. ചൈനയിലെ വന്‍നഗരങ്ങളില്‍ വാടക നിരക്ക് കുതിച്ചുയരുന്നതാണ് ഷാങ്ഹായില്‍ നിന്നുള്ള വാങ്‌ഹോങ്എന്ന യുവാവിനെ വേറിട്ട ജീവിത രീതി അവലംബിക്കാന്‍ പ്രേരിപ്പിച്ചത്.
കഴിഞ്ഞ മൂന്നു മാസങ്ങളായി വാങ്ങിന്റെ ഊണും ഉറക്കവുമെല്ലാം സ്വന്തം കാറിലാണ്. കാറിലേക്ക് മാറുന്നതിനു മുന്‍പ് ഒരു മുറിക്കായി
പ്രതിമാസം 3000 യുവാനാണ് (35000 രൂപ) വാടകയിനത്തില്‍ വാങ് നല്‍കിയിരുന്നത്. തനിക്ക് ലഭിക്കുന്ന ശമ്പളംകൊണ്ട് വീട്ടുടമയുടെ കുടുംബം
മാത്രം രക്ഷപ്പെടുന്ന അവസ്ഥയാണെന്ന് മനസ്സിലായതോടെയാണ് സ്വന്തം കാറില്‍ തന്നെ താമസം ആരംഭിക്കാന്‍ തീരുമാനിച്ചത്. പോര്‍ട്ടബിള്‍ ബാറ്ററി വാങ്ങി കാറില്‍ സ്ഥാപിച്ചതോടെ വെളിച്ചവും ചൂടും കൃത്യമായി ലഭിക്കുമെന്ന് ഉറപ്പാക്കാനായി. ഇന്‍സുലേറ്റഡ് ഫോം ഷീറ്റുകളും കൊണ്ടുനടക്കാവുന്ന സ്റ്റൗവും വാങ്ങി. കാറിനുള്ളിലെ വായുവിന്റെ ഗുണനിലവാരം ഉയര്‍ത്താനായി ചെറിയ വെന്റിലേറ്റര്‍ സംവിധാനവും ഒരുക്കിയതോടെ അടിസ്ഥാന സൗകര്യങ്ങളുള്ള കാര്‍ വീട് റെഡി.

ഉപയോഗമില്ലാതെ കിടക്കുന്ന റോഡുകളില്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് ഉറങ്ങുന്നത്. കാര്‍ വീട്ടിലേക്ക് മാറിയശേഷം തനിക്ക് കുറഞ്ഞത് 10000 യുവാനെങ്കിലും (1.15ലക്ഷം രൂപ) ലാഭിക്കാന്‍ സാധിച്ചുവെന്ന് യുവാവ് പറയുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനയിലെ മുന്‍നിര
നഗരങ്ങളില്‍ മുറികളുടെ വാടക പ്രതിമാസം 2200 മുതല്‍ 4000 യുവാന്‍ (26000 രൂപ മുതല്‍ 47000 രൂപ) വരെയാണ്. അതേസമയം ഒന്നാം നിര നഗരങ്ങളിലെ തൊഴിലാളികളുടെ ശരാശരി പ്രതിമാസശമ്പളം 11000 യുവാനുതാഴെയാണ്. ഈ സാഹചര്യത്തില്‍ വാങ്ങിന്റെ പുതിയ ജീവിത രീതി വാര്‍ത്തയായതോടെ താരതമ്യേന ശമ്പളം കുറവുള്ള ആളുകള്‍ ജീവി ക്കാനായി ഇത്തരം വേറിട്ട തീരുമാനങ്ങളിലേക്ക് തിരിയാന്‍ സാധ്യതയുണ്ട് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Related Articles

Back to top button