KeralaLatest

പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസിറക്കും

“Manju”

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പൂക്കോയ  തങ്ങൾക്കെതിരെ ലുക്കൗട്ട് നോട്ടീസിറക്കും

ശ്രീജ.എസ്

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയുടെ കൂട്ടുപ്രതി പൂക്കോയ തങ്ങള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസിറക്കും. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാല്‍ ആണ് ലുക് ഔട്ട് നോട്ടീസ് ഇറക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക വിവരങ്ങള്‍ മാനേജിംഗ് ഡയറക്ടറായ പൂക്കോയ തങ്ങളെ വിശദമായി ചോദ്യം ചെയ്താല്‍ ലഭിക്കുമെന്നാണ് ഇഡിയുടെ കണക്കുകൂട്ടല്‍.

അതേസമയം ഇഡിയുടെ കോഴിക്കോട് ഓഫീസില്‍ ഇരുപത്തിരണ്ട് ഡയറക്ടര്‍മാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും രണ്ട് പേര്‍ മാത്രമാണ് ഹാജരായത്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ സ്ഥാപനത്തിന്റെ എംഡിയായ ടി.കെ.പൂക്കോയ തങ്ങള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് കമറുദ്ദീന്‍ പറയുന്നത്.

Related Articles

Back to top button