IndiaLatest

റിലയന്‍സിന്റെ ലാഭം 12.5 ശതമാനം വര്‍ധിച്ചു

“Manju”

റിലയൻസ് ഇൻഡസ് ട്രീസിന്‍റെ മൂന്നാം പാദലാഭത്തിൽ 12.5 ശതമാനം വർധനവ് |  Reliance|Mukesh Ambani

ശ്രീജ.എസ്

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്​ ഇന്‍ഡസ്​ട്രീസിന്റെ മൂന്നാം പാദലാഭത്തില്‍ 12.5 ശതമാനം വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ .13,101 കോടിയായാണ്​ ലാഭം. അതേസമയം, കമ്പനിയുടെ വരുമാനം 22 ശതമാനം ഇടിഞ്ഞ്​ 128,450 കോടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 11,640 കോടിയായിരുന്നു റിലയന്‍സ് കൊയ്തത് .

കോവിഡ്​ പ്രതിസന്ധി ഉയര്‍ത്തിയപ്പോഴും 50,000ത്തോളം പുതിയ തൊഴിലുകള്‍ സൃഷ്​ടിക്കാന്‍ ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ റിലയന്‍സിന്​ കഴിഞ്ഞുവെന്ന്​ കമ്പനി അറിയിച്ചു. റിലയന്‍സിന്റെ സഹ കമ്പനിയായ ജിയോയുടെ ലാഭം 15 ശതമാനം ഉയര്‍ന്നിട്ടുണ്ട്​. 3,489 കോടിയായാണ്​ ജിയോയുടെ ലാഭം ഉയര്‍ന്നത്​.
കാലാവസ്ഥവ്യതിയാനത്തിനെതി​രായ പോരാട്ടം റിലയന്‍സിന്​ പുതിയ അവസരങ്ങള്‍ തുറന്നിടും. പുതിയ ഊര്‍ജസ്രോതസുകളുടേയും വസ്​തുക്കളുടേയും ബിസിനസിലേക്ക്​ റിലയന്‍സ്​ കടക്കുമെന്നും അംബാനി പറഞ്ഞു.

Related Articles

Back to top button