IndiaLatest

ജിയോമാര്‍ട്ട് 1000 ജീവനക്കാരെ പിരിച്ചുവിടുന്നു

“Manju”

മുംബൈ: റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആയ ജിയോമാര്‍ട്ട് ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുന്നു. അടുത്ത് തന്നെ 9,900 ജീവനക്കാരെ കൂടി പിരിച്ചുവിടാനുള്ള നടപടികളും കമ്പനി തുടങ്ങിയതായാണ് വിവരം. ചെലവ് വെട്ടിക്കുറച്ച്‌ ലാഭം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി.

കോര്‍പ്പറേറ്റ് ഓഫീസിലെ 500 എക്‌സിക്യൂട്ടീവുകള്‍ അടക്കം 1000ല്‍ കൂടുതല്‍ ജീവനക്കാരോട് ഇതിനകം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പെര്‍ഫോമൻസ് ഇംപ്രൂവ്‌മെന്റ് പ്ലാൻ ഉപയോഗിച്ച്‌ വലിയ രീതിയിലുള്ള മറ്റൊരു പിരിച്ചുവിടല്‍ കൂടി അടുത്ത് തന്നെ ഉണ്ടാവുമെന്നും ജീവനക്കാരെ ഉദ്ധരിച്ച്‌ എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കുടുതല്‍ ലാഭം കണ്ടെത്തുന്നതിനായി പ്രാദേശിക കേന്ദ്രങ്ങളിലേക്ക് സാധനങ്ങള്‍ പാക്ക് ചെയ്ത് അയക്കുന്ന പകുതിയിലധികം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനാണ് കമ്പനിയുടെ തീരുമാനം.

അതേസമയം ജര്‍മൻ ബിസിനസ് സ്ഥാപനമായ മെട്രോ എ.ജിയുടെ ഇന്ത്യൻ ബിസിനസ് റിലയൻസ് വാങ്ങി. 344 മില്യൻ ഡോളറിനാണ് റിലയൻസ് പുതിയ ഏറ്റെടുക്കല്‍ നടത്തിയത്. 3500 ജീവനക്കാരുള്ള പുതിയ കമ്ബനിയിലെ സ്ഥിരം തൊഴിലാളികളെയും കമ്ബനിയിലേക്ക് ചേര്‍ത്തതിന് ശേഷം ജീവനക്കാരുടെ എണ്ണം വര്‍ധിച്ചത് കൂടിയാണ് ഒഴിവാക്കലിന് കാരണം.

Related Articles

Back to top button