KeralaLatest

മുക്കുപണ്ടം പണയംവച്ച്‌ പണം തട്ടാന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍

“Manju”

മുക്കുപണ്ടം പണയംവച്ച് പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ | Crime|pathanamthitta|nattuvartha

ശ്രീജ.എസ്

പന്തളം: മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയെടുക്കുന്നതിനിടയില്‍ യുവാവ് അറസ്റ്റില്‍. മൂവാറ്റുപുഴ ആവോലി ആനിക്കാട് പാണ്ടന്‍പാറയില്‍ രാജേഷാണ് (38) അറസ്റ്റിലായത്. ഇന്നലെയായിരുന്നു സംഭവം. 5 വളകള്‍ സ്വര്‍ണ വളകളാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് പണയം വയ്ക്കാന്‍ ശ്രമിച്ചത്.

തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡും നല്‍കി. പരിശോധനയില്‍ വളകള്‍ മുക്കുപണ്ടമാണെന്നു ബാങ്ക് ജീവനക്കാരന്‍ തിരിച്ചറിഞ്ഞു. ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്നു കണ്ടെത്തി. ഇതോടെ ബാങ്ക് അധികൃതര്‍ ഇയാളെ തടഞ്ഞുവച്ചു പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Related Articles

Back to top button