IndiaLatest

ഏറ്റവും വലിയ സോളാര്‍ പാനല്‍ കമ്പനി റിലയന്‍സ് ഏറ്റെടുത്തേക്കും

“Manju”

മുംബൈ: യൂറോപ്പിലെ ഏറ്റവും വലിയ സൗരോര്‍ജ പാനല്‍ നിര്‍മാണക്കമ്പനിയായ ആര്‍ഇസി ഗ്രൂപ്പിനെ റിലയന്‍സ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട് . ആഗോളതലത്തില്‍ പുനരുപയോഗ ഊര്‍ജമേഖലയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സ് പങ്കാളിത്തം. ചൈനീസ് നേതൃത്വത്തിലുള്ള കെമിക്കല്‍ കമ്പനിയായ ചെംചൈനയുടെ സഹോദര സ്ഥാപനമാണ് സിങ്കപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിന്യൂവബിള്‍ എനര്‍ജി കോര്‍പറേഷന്‍. 1200 കോടിയുടെതാകും ഇടപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. 3500 കോടി രൂപയെങ്കിലും ആഗോളതലത്തില്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് മുന്നില്‍ക്കണ്ട് ആഗോളതലത്തില്‍ റിലയന്‍സ് പങ്കാളികളെ തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്.

സോളാര്‍ സെല്ലുകളും മൊഡ്യൂളുകളും മറ്റ് ഘടകഭാഗങ്ങളുമാണ് കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍ . 1.5 ഗിഗാ വാട്ട്‌സാണ് വാര്‍ഷിക നിര്‍മാണശേഷി. 4 കോടിയിലധികം സോളാര്‍ പാനലുകള്‍ കമ്പനി ഇതിനകം നിര്‍മിച്ചിട്ടുണ്ട്. ഐകിയ, ഓഡി തുടങ്ങിയവ ആര്‍ഇസിയുടെ പ്രമുഖ ഉപഭോക്താക്കളാണ്. ഇന്ത്യയില്‍ ഗ്രീന്‍കോ, ആറ്റോമിക് എനര്‍ജി വകുപ്പ്, ഈനാട് ഗ്രൂപ്പ് എന്നിവര്‍ക്കുവേണ്ടി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഹരിത ഊര്‍ജമേഖലയിലേക്കുള്ള ആദ്യ ചുവടുവെപ്പായി 44-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് മേധാവി മുകേഷ് അംബാനി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button