IndiaLatest

യു പി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല ;കോണ്‍ഗ്രസ്

“Manju”

ലക്നൗ: ഉത്തര്‍പ്രദേശിലെ രാംപൂര്‍, അസംഗഢ് ലോക്സഭാ സീറ്റുകളിലേയ്ക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ്. ഈ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ വന്‍ പരാജയത്തിന് പിന്നാലെയാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നില്ലെന്ന് അറിയിച്ചിരിക്കുന്നത്.

രാംപൂര്‍, അസംഗഢ് ലോക്സഭാ മണ്ഡലങ്ങള്‍ സമാജ് വാദിയുടെ സിറ്റിംഗ് സീറ്റുകളാണ്. ജൂണ്‍ 23നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുക. 26നാണ് വോട്ടെണ്ണല്‍. രാംപൂര്‍ എംപിയായിരുന്ന അസാംഖാനും അസംഗഢ് എംപിയായിരുന്ന അഖിലേഷ് യാദവും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാംപൂരില്‍ അസംഖാന്റെ ഭാര്യ തന്‍സീം ഫാത്തിമയെ ആണ് എസ്‌പി സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. അസംഗഢില്‍ ധര്‍മേന്ദ്ര യാദവാണ് സ്ഥാനാര്‍ത്ഥി. ഉപതിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്‌പിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നില്ലെന്നാണ് വിവരം.

Related Articles

Back to top button