KeralaLatest

ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷ മാര്‍ച്ച്‌ 1ന്

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷ മാര്‍ച്ച്‌ 1ന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാര്‍ച്ച്‌ 5വരെ നടക്കുന്ന പരീക്ഷയ്ക്ക് 2 മണിക്കൂറും 50 മിനിട്ടുമാണ് സമയം അനുവദിച്ചിട്ടുള്ളത്.
പരീക്ഷാ ടൈം ടേബിള്‍
മാര്‍ച്ച്‌ 1- രാവിലെ 9.30: ബയോളജി, ഇലക്‌ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സംസ്‌കൃത സാഹിത്യം, ഇംഗ്ലീഷ് ലിറ്ററേച്ചര്‍.
ഉച്ചയ്ക്ക് 1.30- പാര്‍ട്ട്‌ 3 ലാംഗ്വേജസ്, കമ്ബ്യൂട്ടര്‍ സയന്‍സ്.
മാര്‍ച്ച്‌ 2.- രാവിലെ 9.30 കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക്‌ ഹിസ്റ്ററി, ബിസിനസ്‌ സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഉച്ചയ്ക്ക് 1.30 ഗണിതം, പാര്‍ട്ട്‌ 3 ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്രം, സൈക്കോളജി.
മാര്‍ച്ച്‌ 3- രാവിലെ 9.30- ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്‌, ജിയോളജി, അകൗണ്ടന്‍സി. ഉച്ചയ്ക്ക് 1.30 പാര്‍ട്ട്‌ 1. ഇംഗ്ലീഷ്
മാര്‍ച്ച്‌ 4- രാവിലെ 9.30 ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്. ഉച്ചയ്ക്ക് 1.30 ഫിസിക്സ്, ഇക്കണോമിക്സ്.
മാര്‍ച്ച്‌ 5- രാവിലെ 9.30 സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക്സ് സിസ്റ്റംസ്.

Related Articles

Back to top button