KozhikodeLatest

ഷട്ടില്‍ കളിക്കുന്നതിനിടെ എസ് ഐയ്ക്ക് ദാരുണാന്ത്യം

“Manju”

കോഴിക്കോട് : നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ് ഐയ്ക്ക് ഷട്ടില്‍ കളിക്കുന്നതിനിടെ ദാരുണാന്ത്യം. കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്ബത്ത് കെ പി രതീഷ് ആണ് മരിച്ചത്.
രാവിലെ എട്ടു മണിയോടെ കൂട്ടുകാരോടൊപ്പം ഷട്ടില്‍ കളിക്കുന്നതിനിടെയാണ് സംഭവം. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ കക്കട്ടിലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതനായ നാണുവാണ് അച്ഛന്‍. മാതാവ്. ജാനു. ഭാര്യ: ഷാനിമ. മകള്‍: അഷിമ. മൃത​ദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും.

Related Articles

Back to top button