IndiaKeralaLatest

ശാന്തിഗിരി ആശ്രമം ന്യൂഡൽഹി ബ്രാഞ്ചിന് വരുന്ന നവംബറോടെ തിരിതെളിയും.

“Manju”
ന്യൂഡൽഹി സാകേത് ആശ്രമത്തിലെ പ്രാർത്ഥനാലയം പൂജാമുറിയ്ക്ക് കട്ടിള സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വെയ്ക്കുന്നു. ഡോ. അനിൽ ജെയിൻ, ജനനി പൂജ ജ്ഞാന തപസ്വിനി, സ്വാമി ഗുരുചന്ദ് ജ്ഞാനതപസ്വി, സബീർ തിരുമല എന്നിവർ സമീപം.

ന്യൂഡൽഹി . ശാന്തിഗിരി ആശ്രമം ന്യൂഡൽഹി ബ്രാഞ്ചിന് വരുന്ന നവംബറോടെ ദക്ഷിണ ദില്ലിയിലെ സാകേതിൽ തിരി തെളിയും. 5 നിലകളിലായി പ്രാർത്ഥനാലയം ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ആശ്രമത്തിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. പൗർണ്ണമി ദിവസമായ ഇന്ന് (2-07-2023 ഞായർ) ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ച് പ്രാർത്ഥനാലയത്തിന്റെ പൂജാമുറിയ്ക്ക് കട്ടിളവെയ്പ് നടന്ന അവസരത്തിലാണ് ആശ്രമം ബ്രാഞ്ചിന്റെ ഉദ്ഘാടനവിവരം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചത്. രാവിലെ 11.30 നും 12 നും മധ്യേ പ്രാർത്ഥനാലയത്തിന്റെ പൂജാമുറിയ്ക്ക് സ്വാമി കട്ടിളവെച്ചു. രാജ്യസഭാ മെമ്പറായ ഡോ. അനിൽ ജെയിൻ, ഭാരതീയ ജനതാപാർട്ടി നാഷണൽ സെക്രട്ടറി അരവിന്ദ് മേനോൻ, ശാന്തിഗിരി ആശ്രമം അഡ്വൈസർമാരായ സബീർ തിരുമല, കെ.സുകേശൻ, മിഡിൽ ഈസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ഒമാൻ ഡീൻ ഡോ.ജി.ആർ. കിരൺ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ആശ്രമം സാകേത് ബ്രാഞ്ച് ചീഫ് ജനനി പൂജ ജ്ഞാനതപസ്വിനി, സ്വാമി ഗുരുചന്ദ് ജ്ഞാനതപസ്വി എന്നിവർ മഹനീയ സാന്നിദ്ധ്യമായിരുന്നു. ചടങ്ങിൽ ആശ്രമം സോണൽ മാനേജർ ഡോ.എസ്.കിരൺ, ആശ്രമം ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി ചുമതലക്കാർ, ഭക്തജനങ്ങളും അഭ്യുദയകാംക്ഷികളുമുൾപ്പെടെ നിരവധി പേർ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.

ആതുര സേവനരംഗത്ത് ശാന്തിഗിരി ആശ്രമം കഴിഞ്ഞ് 25 വർഷമായി ദേശീയ തലസ്ഥാന നഗരിയിൽ നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട സൗകര്യത്തോടുകൂടി ലഭ്യമാക്കുന്നതിന് ഇത് ഇടയാക്കും. ആയുർവേദ സിദ്ധ രംഗത്ത് ശാന്തിഗിരി ആശ്രമം നടത്തിവരുന്ന ഗവേഷണ പ്രവർത്തനങ്ങൾ ഈ സെൻററിൽ ഏകോപിപ്പിക്കുന്നതായിരിക്കും. കെട്ടിടത്തിന്റെ ബേസ്മെന്റ് ഏരിയയിൽ സജ്ജീകരിച്ചിരിക്കുന്ന മിനി ഓഡിറ്റോറിയം വിവിധ കലാസാംസ്കാരിക മേഖലകളുടെ പ്രവർത്തനങ്ങൾക്കായി തുറന്നുകൊടുക്കും.

 

 

Related Articles

Back to top button