IndiaKeralaLatest

കൊവിഡ് വാക്‌സിന്‍ ക്യാപ്‌സൂള്‍ രൂപത്തിലിറക്കി ചരിത്രം കുറിച്ച് ഇന്ത്യ

“Manju”

ന്യൂഡൽഹി : ലോകമാകമാനമുള‌ള മരുന്ന് കമ്പനികൾ പുറത്തിറക്കുന്ന കൊവിഡ് വാക്‌സിന്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ പ്രേമാസ് ബയോടെക്.

കമ്പനി സഹ സ്ഥാപകനും എം.ഡിയുമായ പ്രബുദ്ധ ഖണ്ഡുവാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ കമ്പനിയായ ഓറമെഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍കോര്‍പറേറ്റിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് പ്രേമാസ് ബയോടെക്.

കൊവിഡിനെതിരെ വായിലൂടെ നല്‍കുന്ന വാക്‌സിന്‍ ഓറമെഡ് കമ്പനി തയ്യാറാക്കി. ഇത് ഫലപ്രദമാണെന്നാണ് കമ്പനിയുടെ വാദം. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇത് വ്യക്തമായിട്ടുണ്ട്. 2021 മെയ് മാസത്തോടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കും. അതേസമയം മനുഷ്യനില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇനിയും മൂന്നു മാസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും

 

Related Articles

Back to top button