ErnakulamKeralaLatest

രാജ്യത്തെ സിനിമാശാലകൾ വീണ്ടും പ്രവൃത്തിക്കുമെന്ന് സൂചന.

“Manju”

ഷൈലേഷ്കുമാർ കൻമനം

കൊച്ചി: കോവിഡ് 19 ഭീഷണിയിൽ നിശ്ചലമായ സിനിമ തീയേറ്ററുകൾ നീണ്ട അഞ്ചു മാസങ്ങൾക്ക് വീണ്ടും ശേഷം തുറന്നു പ്രവൃത്തിക്കുമെന്ന് സൂചന. ഓഗസ്റ്റ് മാസം മുതൽ തീയേറ്ററുകൾ തുറക്കാനുള്ള അനുമതി ലഭിക്കുമെന്നാണ് അറിയുന്നത്.ജൂലൈ 31 നു ശേഷം ജിമ്മുകൾ, തീയേറ്ററുകൾ, അന്താരാഷ്ട്ര വിമാന സർവീസുകൾ എന്നിവ നിയന്ത്രണങ്ങളോടെ പ്രവർത്തനമാരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

കോവിഡ് 19 പരിശോധന ഫലം നെഗറ്റീവ് ആയവരെയായിരിക്കും തീയേറ്ററുകളിൽ പ്രവേശിപ്പിക്കുക. പ്രായമായവരെയും, കുട്ടികളെയും പ്രവേശിപ്പിക്കില്ല. 15നു വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കുമാത്രമായിരിക്കും അനുമതി. പ്രത്യേക സംഘങ്ങൾക്കും, അതുപോലെ ഓരോ കുടുംബത്തിനും വ്യക്തികൾക്കുമായി സിനിമാ തിയേറ്ററിലെ സീറ്റുകൾ ക്രമീകരിക്കാനും നിർദേശം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിശ്ചിത അകലം പാലിച്ചായിരിക്കും ഇത് ക്രമീകരിക്കപ്പെടുക. മലയാളത്തിൽ ഇതിനോടകം ഏതാനും ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിക്കുകയും ദൃശ്യം 2 ഉൾപ്പെടെയുള്ള ചിത്രങ്ങൾ അടുത്ത മാസ ആരംഭിക്കാനിരിക്കുകയും ചെയ്യുകയാണ്. ഇത് കൂടാതെ മുപ്പതിലധികം ചെറുതും വലുതുമായ ചിത്രങ്ങൾ റിലീസ് വേണ്ടി കാത്തിരിക്കുകയുമാണ്.

Related Articles

Back to top button