IndiaLatestThiruvananthapuram

‘മിഷന്‍ കേരളം’ ; ബിജെപി ദേശീയ അദ്ധ്യക്ഷന്‍ കേരളത്തിലേക്ക്

“Manju”

തിരുവനന്തപുരം : ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ കേരളത്തിലേക്കെത്തുന്നു. ഫെബ്രുവരി 3,4 തീയതികളില്‍ അദ്ദേഹം കേരളത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രമാണ് അറിയിച്ചത്. കേരളത്തിലെത്തുന്ന നദ്ദ തിരുവനന്തപുരത്തും തൃശൂരിലും പരിപാടികളില്‍ പങ്കെടുക്കും.
ഫെബ്രുവരി 3 ന് കേരളത്തിലെത്തുന്ന നദ്ദ തിരുവനന്തപുരത്ത് കോര്‍കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. പ്രമുഖ വ്യക്തികളുമായും ജനപ്രതിനിധികളുമായുമുള്ള യോഗത്തിലും അദ്ദേഹം പങ്കെടുക്കും. നാലിന് തൃശ്ശൂരിലാവും നദ്ദയുടെ പരിപാടികള്‍. പരിപാടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മിഷന്‍ കേരളം എന്ന തലക്കെട്ടോടെയാണ് നദ്ദയുടെ സന്ദര്‍ശനം സംബന്ധിക്കുന്ന വിവരം ബിജെപി തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

Related Articles

Back to top button