KeralaLatestUncategorized

പട്ടയമേള സെപ്റ്റംബര്‍ 14 ന്

“Manju”

തിരുവനന്തപുരം: സംസ്ഥാന, ജില്ല, താലൂക്ക് തല പട്ടയമേളകള്‍ സെപ്റ്റംബര്‍ 14 ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11.30 ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിക്കും. തൃശൂര്‍ ടൗണ്‍ ഹാളിലാണ് സംസ്ഥാനതല ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഇതോടൊപ്പം 14 ജില്ലാ കേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലും പട്ടയമേളകള്‍ നടക്കുമെന്ന് റവന്യു മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താലൂക്ക്, ജില്ലാ കേന്ദ്രങ്ങളില്‍ ജില്ലകളിലെ മന്ത്രിമാര്‍, എം എല്‍ എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
ഉദ്ഘാടന ശേഷം ബന്ധപ്പെട്ട വില്ലേജ് ഓഫീസുകള്‍ മുഖേന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പട്ടയം വിതരണം ചെയ്യും. ആദ്യ നൂറ് ദിനം കൊണ്ട് 12,000 പട്ടയങ്ങളാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 13,500 പട്ടയങ്ങള്‍ വിതരണത്തിനായി സജ്ജമായിട്ടുണ്ട്.

Related Articles

Back to top button