KeralaKozhikodeLatest

ധര്‍മജന്‍ ബോള്‍ഗാട്ടിയെ പരിഗണിക്കാനൊരുങ്ങി കോണ്‍ഗ്രസ്

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ഉണ്ടെന്ന് സൂചന. കോഴിക്കോട് ജില്ലയിലെ ബാലുശേരി മണ്ഡലത്തില്‍ നിന്ന് ധര്‍മ്മജനെ പരി​ഗണിക്കുന്നതായാണ് വിവരം. കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടാല്‍ മത്സരിക്കാം എന്ന് ധര്‍മജന്‍ പ്രതികരിച്ചു. ഇതു സംബന്ധിച്ച ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മണ്ഡലത്തില്‍ സജീവമാണ് താരം. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ബാലുശേരിയില്‍ പരിപാടിക്കെത്തുമെന്ന് ധര്‍മ്മജന്‍ പറഞ്ഞു. നിലവില്‍ മുസ്ലീംലീഗിന്റെ കൈവശമാണ് ബാലുശേരി മണ്ഡലം. ഇത് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെങ്കില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി തന്നെ സ്ഥാനാര്‍ഥി ആയേക്കും. കോഴിക്കോട് ജില്ലയില്‍ കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ ധര്‍മ്മജന്‍ വീട്ടിലെത്തി കാണുകയും ജില്ലാ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. സംസ്ഥാന നേതാക്കളുമായി ആശയവിനിമയം തുടരുന്നുണ്ടെന്നാണ് വിവരം. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന മണ്ഡലമാണ് ബാലുശേരി. സി പി എം സ്ഥാനാര്‍ത്ഥിയായ പുരുഷന്‍ കടലുണ്ടി പതിനയ്യായിരത്തിലധികം വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ ജയിച്ചത്. ധര്‍മ്മജന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ മണ്ഡലം പിടിക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

Related Articles

Back to top button