InternationalLatest

ക്രിപ്റ്റോ പണമിടപാട് രംഗത്തേക്ക് മെറ്റയും

“Manju”

ണമിടപാട് രംഗത്ത് പുതിയ മാറ്റങ്ങളുമായി മെറ്റ. ക്രിപ്റ്റോ കൈമാറ്റം ഉള്‍പ്പെടെ പിന്തുണയ്ക്കുന്ന പുതിയ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് അവതരിപ്പിക്കുന്നത്. പുതിയ പേയ്മെന്റ് സംവിധാനം ഉടന്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി യുഎസ് സ്റ്റേറ്റ് ആന്‍ഡ് ട്രേഡ് മാര്‍ക്ക് ഓഫീസില്‍ മെറ്റ പേഎന്ന പേരിനായി കമ്പനി അപേക്ഷ നല്‍കിയിട്ടുണ്ട്.

ഡിജിറ്റല്‍, ബ്ലോക്ക് ചെയിന്‍ ആസ്തികള്‍ എന്നിവ കൂടി പുതിയ പേയ്മെന്റ് ആപ്ലിക്കേഷനില്‍ കൈമാറാന്‍ സാധിക്കും. ‘മെറ്റ പേയെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഇല്ലെങ്കിലും മെറ്റ പേഉള്‍പ്പെടെ അഞ്ചു ട്രേഡ്മാര്‍ക്ക് ആപ്ലിക്കേഷനുകള്‍ മെറ്റ ഫയല്‍ ചെയ്തതായി ട്രേഡ്മാര്‍ക്ക് അറ്റോര്‍ണി ജോസ് ഗെര്‍ബന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഡിജിറ്റല്‍ ടോക്കണ്‍, യൂട്ടിലിറ്റി ടോക്കണ്‍, ഡിജിറ്റല്‍ കറന്‍സി, ക്രിപ്റ്റോ കറന്‍സി, ഡിജിറ്റല്‍ബ്ലോക്ക് ചെയിന്‍ ആസ്തികള്‍ തുടങ്ങിയവയുടെ കൈമാറ്റ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് മെറ്റ പേ‘.

Related Articles

Back to top button