Kannur

ബ്രണ്ണൻ കോളേജ് സെൻട്രൽ ലൈബ്രറി

“Manju”

ഒരു കോളേജിൻറെ ഹൃദയമാണ് ആണ് അവിടുത്തെ ലൈബ്രറി. ബ്രണ്ണൻ കോളേജ് മദ്രാസ് സർവകലാശാല കീഴിലായിരുന്നു. അപ്പോൾ മുതൽ മലബാറിലെ ഏറ്റവും വലുതും മികച്ചതുമായ ലൈബ്രറിയായിരുന്നു ഇത്. 1862 മുതൽ സ്കൂൾ ലൈബ്രറി ആയി പ്രവർത്തിച്ചു വന്നിരുന്ന ലൈബ്രറിക്ക് അന്നുമുതൽ തന്നെ അപൂർവ പുഷ്പങ്ങളുടെ ശേഖരം സ്വന്തമായുണ്ടായിരുന്നു. അപൂർവ പുസ്തക ശേഖരവും പ്രസിദ്ധീകരണങ്ങളും ആണ് ഈ ലൈബ്രറിയുടെ സമ്പത്ത്. മലയാളത്തിലും ഇംഗ്ലീഷിലും പല പ്രധാന പ്രതികളുടെയും ഒന്നാം പതിപ്പ് ഇവിടെ ലഭ്യമാണ്. പല കാലങ്ങളിലായി പല പ്രശസ്ത വ്യക്തികളും ഈ ലൈബ്രറിയുടെ ലൈബ്രേറിയന്മാരായി പ്രവർത്തിച്ചു. പിൽക്കാലത്ത് സിനിമാതാരമായി പ്രശസ്തനായ കൃഷ്ണൻകുട്ടിനായർ ദീർഘകാലം ബ്രണ്ണൻ കോളേജിലെ ലൈബ്രേറിയൻ ആയിരുന്നു.


എത്രയോ മഹത്തുക്കൾക്ക് അറിവിൻറെ കലവറ ആയി പ്രവർത്തിക്കുവാൻ ബ്രണ്ണൻ കോളേജ് ലൈബ്രറിക്ക് സാധിച്ചിട്ടുണ്ട് 1,25,000 പുസ്തകങ്ങൾ സ്വന്തമായുള്ള ലൈബ്രറി മികച്ച റഫറൻസ് വിഭാഗമുണ്ട് പുസ്തകങ്ങൾ തിരയുന്നതിനുള്ള OPAC, ആയിരക്കണക്കിന് ഓൺലൈൻ ജേര്ണലുകളുടെയും ലക്ഷക്കണക്കിന് ഇ-പുസ്തകങ്ങൾ ഉൾകൊള്ളുന്ന ഡിജിറ്റൽ ലൈബ്രറി, കാഴ്ച പരിമിതർക്കുള്ള ഓഡിയോ ലൈബ്രറി എന്നിവ ബ്രണ്ണൻ കോളേജ് ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. 1937 മുതൽ ഉള്ള ബ്രണ്ണൻ കോളേജ് മാഗസിനുകൾ ലൈബ്രറി ശേഖരിച്ചിട്ടുണ്ട് എം എസ് മേനോൻ, എം പി ഉമ്മർകുട്ടി തുടങ്ങിയ പല പ്രമുഖ വ്യക്തികളുടെയും സ്വകാര്യ പുസ്തക ശേഖരങ്ങൾ കോളേജ് ലൈബ്രറി ലേക്ക് സംഭാവനയായി നൽകിയത് കോളേജ് ലൈബ്രറിയുടെ മഹിമ വർദ്ധിപ്പിക്കുന്നു സ്ഥല പരിമിതിയായിരുന്നു ബ്രണ്ണൻ കോളേജ് ലൈബ്രറി നേരിട്ടിരുന്ന ഒരു പ്രധാന പരിമിതി. സർക്കാർ മൂന്നു കോടി രൂപ അനുവദിച്ചതോടെ 21000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ലൈബ്രറിക്ക് സ്വന്തമായി ഇരുനിലകെട്ടിടം തയ്യാറായി. 2018 ജൂൺ 30 നു പുതിയ ലൈബ്രറി കെട്ടിടം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. വർഷങ്ങളോളം യു..ജി.സി. ലൈബ്രറിൻറെ തസ്തിക ഒഴിഞ്ഞു കിടന്നത് 2018 ശ്രീ. ഹുമയൂൺ കബീറിനെ നിയമിച്ചതോടെ ലൈബ്രറിയുടെ വികസനം ത്വരിതഗതിയിലായി. പുസ്തകസമ്പത്തുകൊണ്ടും, കെട്ടിട വലിപ്പത്തിലും കേരളത്തിലെ ഏറ്റവും വലിയ കോളേജ് ലൈബ്രറിയായി ബ്രണ്ണൻ കോളേജ് സെൻട്രൽ ലൈബ്രറി മാറിയിരിക്കുന്നു. മുഴുവൻ പുസ്തകങ്ങളും കോഹ ലൈബ്രറി മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തി ഓട്ടോമേഷൻ നടത്തിയിട്ടുണ്ട്. കൂടാതെ 2000 ൽ പരം അപൂർവ പുസ്തകങ്ങളുടെ ശേഖരം ഉൾകൊള്ളുന്ന ബ്രണ്ണൻ കോളേജ് ലൈബ്രറി അക്കാദമിക് സമൂഹത്തിനും ഗവേഷകർക്കും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നനായിരിക്കും. ധർമടം എം.എൽ.എ.യും മുഖ്യമന്ത്രിയുമായ ശ്രീ. പിണറായി വിജയൻറെ എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ച അമ്പത് ലക്ഷം രൂപ ഉപയോഗിച്ചു ലൈബ്രറിയിലേക്ക് ആവശ്യമായ മുഴുവൻ ഫർണിച്ചറുകളും വാങ്ങിയിട്ടുള്ളത്. കൂടാതെ ലൈബ്രറിയിലേക്കുള്ള നടപ്പാത ഇന്റർലോക്ക് ചെയ്യുന്നതിനും സൗന്ദര്യവത്കരണത്തിനുമായി 13 ലക്ഷം കൂടി അനുവദിച്ചിട്ടുണ്ട്. പണി പൂർത്തിയാവുന്നതോടെ കേരളത്തിലെ ഏറ്റവും ഭംഗിയാർന്ന ലൈബ്രറികളിൽ ഒന്നുകൂടിയായി മാറും ബ്രണ്ണൻ കോളേജ് സെൻട്രൽ ലൈബ്രറി. . 2020 ഒക്ടോബർ ഒന്നിനു സെൻട്രൽ ലൈബ്രറിയുടെ പ്രവർത്തനോത്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവഹിക്കകയാണ്.

Related Articles

Back to top button