KannurKeralaLatest

കോവിഡ്: പഴയങ്ങാടിയിൽ കടകളുടെ സമയത്തിൽ മാറ്റം

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പഴയങ്ങാടി : മാടായി പഞ്ചായത്ത് പരിധിയിൽ കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി മാടായി പഞ്ചായത്ത് പരിധിയിലെയും പഴയങ്ങാടി ടൗണിലെയും വ്യാപാര സ്ഥാപനങ്ങളുടെ സമയക്രമത്തിൽ മാറ്റം ഏർപ്പെടുത്തുന്നു. തിങ്കളാഴ്ച മുതൽ രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെയാണ് പുതുക്കിയ സമയം. ഇതുമായി മുഴുവൻ വ്യാപാര സംഘടനകളും സഹകരിക്കണമെന്ന് മാടായി പഞ്ചായത്ത് കോവിഡ് 19 നിരീക്ഷണ സമിതി അഭ്യർഥിച്ചു.

 

Related Articles

Back to top button