InternationalLatest

അഫ്ഗാനിൽ ഹിമപാതം; രണ്ടു മരണം

“Manju”

കാബൂൾ: അഫ്ഗാനിലെ ഹിമപാതത്തിൽപ്പെട്ട് രണ്ടു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്കൻ അഫ്ഗാനിസ്താനിലെ ബഡാഖ്ഷാൻ മേഖലയിലെ ഷാഖായ് ജില്ലയിലാണ് മഞ്ഞുമലയിടിഞ്ഞത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

മലയോര ഗ്രാമമായ സൻഗീച്ചിലാണ് മഞ്ഞുമലയിടിഞ്ഞത്. മരിച്ചവരിൽ ഒരു അച്ഛനും മകനുമാണുള്ളത്. പരിക്കേറ്റതും ഇതേ കുടുംബത്തിലെ അംഗങ്ങൾക്കാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയിലധികമായി കനത്ത മഴയും മഞ്ഞുവീഴ്ചയും മൂലം അഫ്ഗാനിലെ ബഡാഖ്ഷാൻ, താഖാർ, കുന്ദസ്, ബാഗ്ലാൻ പ്രവിശ്യകളിലെല്ലാം കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ഈ മാസം 5-ാം തീയതി താലിബാന്റെ നിയന്ത്രണത്തിലുള്ള ബഡാഖ്ഷാൻ മേഖലയിൽ തന്നെയുണ്ടായ മലയിടിച്ചിലിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു.

Related Articles

Back to top button