IndiaLatest

കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലകളുടെ ലിസ്റ്റില്‍ എറണാകുളവും

“Manju”

ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലകളില്‍ എറണാകുളം രണ്ടാം സ്ഥാനത്ത്. 10,873 രോഗികളാണ് എറണാകുളം ജില്ലയില്‍ മാത്രം ചികിത്സയില്‍ തുടരുന്നത്.
കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണത്തിലും തുടര്‍ച്ചയായ ദിവസങ്ങളില്‍ എറണാകുളം ഒന്നാം സ്ഥാനത്താണ്. ഇന്ത്യയിലെ പ്രതിദിന കേസുകളില്‍ പകുതിയും കേരളത്തിലാണ്. ആകെ കേസുകളില്‍ മൂന്നാമതും നിലവില്‍ ചികിത്സയിലുള്ള വരുടെ എണ്ണത്തില്‍ ഒന്നാമതുമാണ്.
അതേസമയം സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ഫെബ്രുവരി 10 വരെയാണ് നിയന്ത്രണം. പരിശോധനകള്‍ക്കായി അധിക പോലീസിനേയും വിന്യസിക്കും.

Related Articles

Back to top button