IndiaLatest

2021ലെ ആദ്യ മന്‍ കി ബാത് ഇന്ന്

“Manju”

2021ലെ ആദ്യ മൻ കി ബാത് ഇന്ന്

ശ്രീജ.എസ്

2021ലെ ആദ്യ മന്‍ കി ബാത് ഇന്ന്. ഇന്ന് പകല്‍ 11 മണിക്കാണ് പരിപാടി നടക്കുക. പ്രതിമാസ റേഡിയോ പരിപാടിയുടെ 73ആം എപ്പിസോഡ് ആണ് ഇത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്.

കാര്‍ഷിക നിയമങ്ങളെക്കുറിച്ച്‌ പ്രതികരിക്കാതെയായിരുന്നു കഴിഞ്ഞ തവണത്തെ മന്‍ കി ബാത്. അതേസമയം സിഖ് ഗുരുക്കന്മാരുടെ ത്യാഗത്തിന്റെ കഥകള്‍ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. 2020 ല്‍ ഉണ്ടായ പ്രതിസന്ധി പാഠം പഠിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. അടുത്തവര്‍ഷം രോഗസൗഖ്യത്തിനാകും പ്രാധാന്യം. രാജ്യം സ്വയം പര്യപ്തതയുടെ പാതയിലാണെന്നും, നമ്മുടെ ഉത്പന്നങ്ങള്‍ പരമാവധി പ്രചരിപ്പിക്കുകയും, ഉപയോഗിക്കുകയും വേണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ മന്‍ കി ബാത് പ്രസംഗം ബഹിഷ്‌കരിച്ചു. സമരത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത് കര്‍ഷകര്‍ ബഹിഷ്‌കരിച്ചത്. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ കൈയടിച്ചും പാത്രം കൊട്ടിയുമാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.

Related Articles

Back to top button