LatestThiruvananthapuram

കാര്യവട്ടം ക്യാമ്പസിനെ മാതൃക ക്യാമ്പസ് ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

“Manju”

തിരുവനന്തപുരം ;നവീന പദ്ധതികളുമായി കേരള സര്‍വകലാശാല. കാര്യവട്ടം ക്യാമ്പസിനെ മാതൃക ക്യാമ്പസ് ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് അവസരമേകി കേരള സര്‍വകലാശാല വിദേശരാജ്യങ്ങളിലും പഠന ഗവേഷണ കേന്ദ്രം ആരംഭിക്കാനും തീരുമാനിച്ചു. കൂടാതെ 500 വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠിക്കാന്‍ രണ്ട് ഹോസ്റ്റലുകളും സജ്ജമാകുന്നു.

കേരള സര്‍വകലാശാലയുടെ മുഖം മാറുകയാണ്. അക്കാദമിക് തലത്തിലും ഭൗതിക തലത്തിലും. കാര്യവട്ടം ക്യാമ്പസിനെ മാതൃക ക്യാമ്പസ് ആക്കുക എന്നതാണ് ഒന്ന്. കാര്യവട്ടം ക്യാമ്പസിന്റെ മുന്നിലുള്ള റോഡ് നവോത്ഥാന വീതി എന്നപേരില്‍ പുനസംഘടിപ്പിക്കും. യുവതലമുറയില്‍ നവോത്ഥാന ആശയങ്ങളെ കുറിച്ചുള്ള ചിന്തകളും മൂഹികബോധവും ഉണര്‍ത്തുക എന്നത് ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കുന്നത്.

ക്യാമ്പസിന് മുന്നില്‍ നിന്ന് പെര്‍ഫോമിങ് ആര്‍ട്‌സ് വരെയുള്ള വീതി 15 മീറ്റര്‍ വീതിയില്‍ വിശാലമായ വേദികളാക്കി ഇരുവശങ്ങളിലും നടപ്പാതയും വിളക്ക് കാലുകളും തണല്‍മരങ്ങളും ഇരിപ്പിടങ്ങളും സ്ഥാപിക്കും. പാതയുടെ വശങ്ങളിലായി നവോത്ഥാന നായകരുടെ ചിത്രങ്ങള്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ സൂചിപ്പിക്കുന്ന വിവരണ എന്നിവയുണ്ടാകും.
കേന്ദ്ര – കേരള സര്‍ക്കാരിന്റെയും യുജിസിയുടെയും അനുമതിക്ക് വിധേയമായി പ്രവാസികള്‍ക്ക് സര്‍വകലാശാല പഠനഗവേഷണ അവസരങ്ങള്‍ നേരിട്ട് ലഭ്യമാകുന്നതാണ് മറ്റൊരു പദ്ധതി.

യുഎഇ, കുവൈറ്റ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ സര്‍വകലാശാല നേരിട്ട് പഠന ഗവേഷണ കേന്ദ്രങ്ങള്‍ ആരംഭിക്കും. തലസ്ഥാനത്ത് വിദൂരങ്ങളില്‍ നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യക്കുറവ് ഒരു പ്രധാന പ്രതിസന്ധിയായിരുന്നു. സര്‍വകലാശാല തന്നെ 250 വീതം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസിച്ചു പഠിക്കാന്‍ കഴിയുന്ന തരത്തില്‍ കാര്യവട്ടം ക്യാമ്പസില്‍ 125 മുറികളുള്ള രണ്ട് ഹോസ്റ്റലുകള്‍ പ്രത്യേകം പ്രത്യേകം സ്ഥാപിക്കും. ഇതിലൂടെ വിദ്യാര്‍ത്ഥികളുടെ വലിയ ആശങ്കയ്ക്ക് കൂടിയാണ് പരിഹാരമാകുക.

കാര്യവട്ടം ക്യാമ്പസ് കാര്‍ബണ്‍ ഫ്രീ ഗ്രീന്‍ ക്യാമ്പസ് ആക്കിമാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. ക്യാമ്പസിനാവശ്യമായ വൈദ്യുതി പൂര്‍ണമായും സൗരോര്‍ജ്ജം ഉപയോഗിച്ച്‌ ലഭ്യമാക്കുന്ന പദ്ധതിക്കും സര്‍വകലാശാല തുടക്കം കുറിക്കുകയാണ്.

Related Articles

Back to top button