KeralaLatestThiruvananthapuram

കൊവിഡ് ഭേദമായ ആള്‍ കാന്‍സര്‍ മൂര്‍ച്ഛിച്ച്‌ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കൊവിഡ് ഭേദമായ ആള്‍ കാന്‍സര്‍ മൂര്‍ച്ഛിച്ച്‌ മരിച്ചു. വള്ളക്കടവ് മാണിക്യവിളാകം സ്വദേശി അബ്ദുല്‍ ഗഫൂറിന്റെ മകന്‍ മുഹമ്മദ് നസീറാണ് (45) മരിച്ചത്. വയറില്‍ കാന്‍സര്‍ ബാധിച്ച്‌ ഏറെ നാളായി ചികിത്സയിലായിരുന്നു. സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് കാന്‍സറും വൃക്കതകരാറും കാരണം നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് നസീറിന് കൊവിഡ് പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടര്‍‌ന്ന് മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ കൊവിഡ് നെഗറ്റീവായെങ്കിലും കാന്‍സര്‍ ഗുരുതരമായതിനാല്‍ ഇന്നലെ മരണപ്പെടുകയായിരുന്നു. സംസ്കാരം കൊവിഡ് പ്രോട്ടോക്കാള്‍പ്രകാരം ഇന്ന് ഉച്ചയോടെ ബീമാപ്പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

Related Articles

Back to top button