IndiaKeralaLatest

കേന്ദ്ര ബജറ്റ് നാളെ

“Manju”

കേന്ദ്ര പൊതു ബജറ്റ് നാളെ

ഡല്‍ഹി: കേന്ദ്ര ബജറ്റ് നാളെ. രാവിലെ പതിനൊന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. കോവിഡിനെ പടികടത്താനുള്ള വാക്സീനേഷന്‍ ദൗത്യത്തിനു കൂടുതല്‍ പണം വകയിരുത്തുന്നതടക്കം ആരോഗ്യമേഖലയ്ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. അടിസ്ഥാനസൗകര്യവികസനത്തിനു പണം കണ്ടെത്തുന്നതിന്‍റെ ഭാഗമായി കൂടുതല്‍ പൊതുമേഖലസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും ധനമന്ത്രി പ്രഖ്യാപിച്ചേക്കും.

കോവിഡ് മുക്ത ഇന്ത്യ യാഥാര്‍ഥ്യമാക്കാനുള്ള വാക്സീനേഷന്‍ ദൗത്യത്തിനു തന്നെയായിരിക്കും ആരോഗ്യമേഖലയില്‍ ഊന്നല്‍. ഇതടക്കം ആരോഗ്യമേഖലയ്ക്കായി സമഗ്രപദ്ധതികളും നിര്‍േദശങ്ങളുമുണ്ടാകും.

കോവിഡ് കാലം പ്രതിസന്ധിയിലാക്കിയ വ്യവസായങ്ങളെ സഹായിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു. കോവിഡ്കാലത്ത് ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജുകളുടെ തുടര്‍ച്ച ഈ ബജറ്റിലുണ്ടാകും.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയടക്കം കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി ഭാഗികമായോ പൂര്‍ണമായോ വിറ്റഴിക്കാനും സാധ്യതയുണ്ട്. കാര്‍ഷിക മേഖലയുടെ ആധുനികവത്കരണത്തിനു കൂടുതല്‍ പദ്ധതി പ്രഖ്യാപനങ്ങളുണ്ടാകാം. ചെറുകിട, നാമമാത്ര കര്‍ഷകരുടെ ഉന്നമനത്തിനു കൂടുതല്‍ സഹായങ്ങളും ബജറ്റിലുണ്ടാകാം.

Related Articles

Back to top button